'ഹാപ്പി ബെര്‍ത്ത് ഡേ സുചി', ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; 'മിസിസ് ലാലേട്ടന്' ആശംസയുമായി ആരാധകരും

7 months ago 10

03 June 2025, 10:42 AM IST

mohanlal suchitra balaji

മോഹൻലാലും സുചിത്രയും | Photo: Facebook/ Mohanlal

ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് ആശംസ അറിയിച്ചത്. 'പ്രിയപ്പെട്ട സുചിക്ക് പിറന്നാള്‍ ആശംസകള്‍', എന്ന് ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു.

തമിഴ് സിനിമാ നിര്‍മാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രില്‍ 28-നായിരുന്നു മോഹന്‍ലാലിന്റേയും സുചിത്രയുടേയം വിവാഹം. മേയ് 21-നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. കുടുംബമൊന്നിച്ച് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം മകള്‍ വിസ്മയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാലും സുചിത്രയും പ്രണവും വിസ്മയയും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിച്ചത്.

മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിന് താഴെ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി ഒട്ടേറെപ്പേര്‍ എത്തി. മോഹന്‍ലാലിന്റെ ഒടുവിലിറങ്ങിയ 'തുടരും' എന്ന വിജയച്ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഇര്‍ഷാദ് അലി, 'ജന്മദിനാശംസകള്‍ ചേച്ചി', എന്ന് കുറിച്ചു. തങ്ങളുടെ 'മിസിസ് ലാലേട്ടന്' ആശംസയുമായി മറ്റ് ആരാധകരുമെത്തി.

Content Highlights: Mohanlal shared a representation wishing his woman Suchitra a blessed day connected societal media

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article