ഹാഫ്: മലയാള സിനിമയിലെ ആദ്യത്തെ വാമ്പയര്‍ ആക്ഷന്‍ മൂവി ജയ്‌സാല്‍മീറില്‍ ആരംഭിച്ചു

8 months ago 10

half malayalam movie

ചിത്രത്തിന്റെ പൂജയിൽനിന്ന്‌

ലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയായ 'ഹാഫി'ന്റെ ചിത്രീകരണം തിങ്കളാഴ്ച്ച രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചു. ബ്ലെസ്സി- മോഹന്‍ലാല്‍ ചിത്രമായ 'പ്രണയം' ഉള്‍പ്പെടെ ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ആന്‍ സജീവും സജീവുമാണ് ചിത്രം നിര്‍മിക്കുന്നത്. മികച്ച വിജയവും അഭിപ്രായവും നേടിയ 'ഗോളം' എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അണിയറപ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങില്‍ നിര്‍മാതാവ് ആന്‍ സജീവ് സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചു. മൈക്ക്, ഖല്‍ബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് (ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെയിം) നായിക. സുധീഷ്, മണികണ്ഠന്‍ (ബോയ്‌സ് ഫെയിം), ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ഏതുഭാഷയ്ക്കും, ദേശത്തിനും അനുയോജ്യമായ യൂണിവേഴ്‌സല്‍ സബ്ജക്റ്റാണ് ചിത്രത്തിന്റേത്. മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോര്‍ അസ് എന്നീ ലോകപ്രശസ്ത ചിത്രങ്ങള്‍ക്കു ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രമായിരിക്കും.

സംവിധായകന്‍ സംജാദും പ്രവീണ്‍ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: മിഥുന്‍ മുകുന്ദ്. ഛായാഗ്രഹണം: അപ്പു പ്രഭാകര്‍. എഡിറ്റിങ്: മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹന്‍ദാസ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: നരസിംഹ സ്വാമി. സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോയ്. പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: സജയന്‍ ഉദിയന്‍കുളങ്ങര, സുജിത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അബിന്‍ എടക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി. പിആര്‍ഒ: വാഴൂര്‍ ജോസ്.

വന്‍ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നൂറ്റിയമ്പതോളം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്‌സാല്‍മീറിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് പിന്നീടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലുമുണ്ട്.

Content Highlights: Half, the archetypal Malayalam vampire enactment movie, begins filming successful Jaisalmer

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article