ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം അബദ്ധം; ക്ഷമാപണംനടത്തിയ സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ്

5 months ago 5

കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം സംഭവിച്ച പിഴവില്‍ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 35-ാം ഓവറിലാണ് ബ്രൂക്ക് നല്‍കിയ ക്യാച്ച് സിറാജ് കൈപ്പിടിയിലാക്കിയത്. പക്ഷേ, അബദ്ധത്തില്‍ താരം ബൗണ്ടറി റോപ്പില്‍ ചവിട്ടുകയായിരുന്നു.

ഇതിനുശേഷം ഉച്ചഭക്ഷണ ഇടവേളയ്ക്കായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രസിദ്ധ് സിറാജിനെ ആശ്വസിപ്പിച്ചത്. തനിക്ക് സംഭവിച്ച പിഴവില്‍ സിറാജ്, പ്രസിദ്ധിനോട് ക്ഷമാപണം നടത്തുന്നതായി കാണാമായിരുന്നു. എന്നാല്‍, ഊഷ്മളമായ ഒരു ആലിംഗനത്തിലൂടെയായിരുന്നു പ്രസിദ്ധ് മറുപടിനല്‍കിയത്.

നാലാംദിനം ആദ്യ സെഷനില്‍ ബെന്‍ ഡക്കറ്റിനെയും ഒലി പോപ്പിനെയും പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയ സമയത്താണ് ഹാരി ബ്രൂക്കിനെയും പുറത്താക്കാനുള്ള അവസരം ലഭിച്ചത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു ബ്രൂക്ക്. ടോപ്പ് എഡ്ജ് ചെയ്ത പന്ത് ലോങ് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന്റെ നേര്‍ക്ക്. ബൗണ്ടറി റോപ്പിന് തൊട്ടരികില്‍വെച്ച് പന്ത് പിടിച്ച സിറാജിന് പക്ഷേ ശരീരത്തെ നിയന്ത്രിക്കാനായില്ല. റോപ്പിന്റെ സ്ഥാനം കൃത്യമായി അറിയാതെ ക്യാച്ചെടുത്ത ശേഷം സിറാജ് അബദ്ധത്തില്‍ റോപ്പില്‍ ചവിട്ടുകയായിരുന്നു.

ഈസമയം, പ്രസിദ്ധ് വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍, സിറാജ് കാണിച്ച അബദ്ധത്തില്‍ എല്ലാവരും ഞെട്ടി. ഈസമയം, വ്യക്തിഗത സ്‌കോര്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് സെഞ്ചുറി നേടിയാണ് പുറത്തായത്. 98 പന്തില്‍നിന്ന് രണ്ടു സിക്സും 14 ഫോറുമടക്കം 111 റണ്‍സെടുത്ത ബ്രൂക്ക് മത്സരത്തിലെ ഇന്ത്യയുടെ സാധ്യതകളെ തല്ലിക്കെടുത്തിയാണ് പുറത്തായത്. നാലാം വിക്കറ്റില്‍ ജോ റൂട്ടിനെ കൂട്ടുപിടിച്ച് 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ബ്രൂക്ക് പടുത്തുയര്‍ത്തി.

Content Highlights: Siraj accidentally steps connected bound enactment aft Brook`s catch, Prasidh consoles him with a hug

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article