
Photo: x.com/hardikpandya7, x.com/jasminwalia
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബ്രീട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും തമ്മിലുള്ള അടുപ്പം അടുത്തിടെ വലിയ ശ്രദ്ധനേടിയ ഒന്നായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇരുവരും പങ്കുവെച്ച ചിത്രങ്ങളിലെ സാമ്യതയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. പിന്നാലെ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മത്സരവേദികളിലെയും മുംബൈ ടീം ബസിലെയും ജാസ്മിന്‍ വാലിയയുടെ സാന്നിധ്യവും ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു. എന്നാലിപ്പോഴിതാ ഇരുവരും പിരിഞ്ഞെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
ഹാര്‍ദിക്കും ജാസ്മിനും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത് ചൂണ്ടിക്കാട്ടി ഒരു റെഡ്ഡിറ്റ് യൂസറാണ് ഈ അഭ്യൂഹത്തിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞപ്പോഴും ഇരുവരും തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പലപ്പോഴും പലയിടത്തും ഇരുവരെയും ഒന്നിച്ചുകണ്ടത് ഡേറ്റിങ് അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതായിരുന്നു.
കഴിഞ്ഞ വര്‍ഷം മുന്‍ഭാര്യയും സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായി പിരിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ജാസ്മിനുമായി ഹാര്‍ദിക് അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതോടെ, നടാഷയുമായുള്ള ബന്ധം വേര്‍പിരിയാന്‍ കാരണം ഹാര്‍ദിക് പാണ്ഡ്യയാണെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
പിന്നാലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരവേദിയിലെ ജാസ്മിന്റെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തിലും മുംബൈ ഇന്ത്യന്‍സ് ടീം ബസിലും ജാസ്മിന്റെ സാന്നിധ്യമുണ്ടായിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അനായസ വിജയത്തിലേക്ക് നീങ്ങിയപ്പോള്‍ ടീമിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും വേണ്ടി ഗാലറിയില്‍ ആര്‍ത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. സാധാരണ കളിക്കാരെ കൂടാതെ അവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ടീം ബസില്‍ പ്രവേശനമുള്ളത്. ഇതില്‍ ജാസ്മിന്റെ സാന്നിധ്യം കണ്ടതോടെ ഡേറ്റിങ് അഭ്യൂഹങ്ങള്‍ ശക്തിയാര്‍ജിച്ചു. ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനും ജാസ്മിന്‍ എത്തിയിരുന്നു. സ്റ്റേഡിയത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രം അന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇന്ത്യയില്‍ വേരുകളുള്ള ബ്രിട്ടീഷ് ഗായികയാണ് ജാസ്മിന്‍ വാലിയ. ഇംഗ്ലീഷിനൊപ്പം ഹിന്ദി, പഞ്ചാബി ഭാഷകളിലും പാട്ടുകളിറക്കിയിട്ടുണ്ട് ജാസ്മിന്‍. ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി എസ്സെക്സിലാണ് ജനനം. ഏഴാമത്തെ വയസ്സിലാണ് പാട്ടുപാടാന്‍ തുടങ്ങുന്നത്. അന്നൊക്കെ ഇന്ത്യന്‍ സംഗീതത്തിലും ബോളിവുഡ് സിനിമകളിലുമായിരുന്നു ജാസ്മിന് താത്പര്യം കൂടുതല്‍. ബ്രിട്ടനിലെ ഒരു ബാങ്കില്‍ കുറച്ചുനാള്‍ കസ്റ്റമര്‍ അഡൈ്വസറിയായി ജോലി ചെയ്തു. അതിനുശേഷമാണ് സംഗീതത്തിലേക്ക് കടക്കുന്നത്. ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ 'ദ ഒണ്‍ലി വേ ഈസ് എസ്സെക്സി'ല്‍ പങ്കെടുത്തതോടെയാണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. 2017-ല്‍ പുറത്തിറക്കിയ ആദ്യ സിംഗിളായ ബോം ഡിഗ്ഗി വളരെ പെട്ടെന്നാണ് ഹിറ്റായത്.
2024-ലാണ് നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതായി ഹാര്‍ദിക് പ്രഖ്യാപിച്ചത്. മകന്‍ അഗസ്ത്യയ്ക്കൊപ്പം നടാഷ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 2020-ലായിരുന്നു ഇരുവരുടേയും വിവാഹം.
Content Highlights: Indian cricketer Hardik Pandya and British vocalist Jasmin Walia spark breakup rumors








English (US) ·