‘ഹാറ്റ്സ് ഓഫ് സഞ്ജു, നീയാണ് യഥാർഥ ടീം മാൻ!’: ഇന്ത്യയുടെ ജയത്തിനു പിന്നാലെ പേരെടുത്ത് അഭിനന്ദിച്ച് യുവരാജ് സിങ്

3 weeks ago 6

ഓൺലൈൻ ഡെസ്‌ക്

Published: October 28, 2026 10:55 AM IST Updated: October 28, 2026 11:04 AM IST

1 minute Read

CRICKET-NZL-IND
സഞ്ജു സാംസൺ (X/BCCI)

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ റെക്കോർഡ് ബാറ്റിങ്ങിനു പിന്നാലെ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണ് വീണ്ടും കനത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി. സഞ്ജുവിനു പകരം അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത വൈഭവ്, വെറും 19 പന്തിൽ 45 റൺസാണ് അടിച്ചുകൂട്ടിയത്. 4 സിക്സും 4 ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. കൂറ്റനടികളുമായി കളംനിറഞ്ഞ അഭിഷേക് ശർമയ്ക്കൊപ്പം വൈഭവും ‘കട്ട’യ്ക്കു നിന്നതോടെ റെക്കോർഡ് പവർപ്ലേ സ്കോറാണ് പിറന്നത്.

What you should work next

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ആദ്യ ഓവറിൽ 26 റൺസ് നേടിയാണ് അഭിഷേകും വൈഭവും ഇന്നിങ്സ് ആരംഭിച്ചത്. ന്യൂസീലൻഡിന്റെ എല്ലാ ബോളർമാരെയും നിർദാക്ഷിണ്യം ആക്രമിച്ച ഇരുവരും 5 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടത്തി. മാത്യു ഫിഷർ എറിഞ്ഞ 8–ാം ഓവറിലെ ആദ്യ പന്തിൽ വൈഭവ് പുറത്താകുമ്പോൾ ടീം സ്കോർ 133ൽ എത്തിയിരുന്നു. മൂന്നാമനായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. രണ്ടു ബൗണ്ടറികൾ സഹിതം 13 പന്തിൽ 18 റൺസെടുത്താണ് സഞ്ജു പുറത്തായത്.

അഭിഷേക്– വൈഭവ് കൂട്ടുകെട്ടിന്റെ വമ്പൻ അടികൾക്കിടെ സഞ്ജു സാംസന്റെ ഇന്നിങ്സ് മങ്ങിപ്പോയെങ്കിലും താരത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്തെത്തി.ലമത്സരശേഷം അഭിഷേകിനെയും വൈഭവിനെയും പുകഴ്ത്തിയ യുവരാജ്, മൂന്നാം സ്ഥാനത്ത് ബാറ്റു ചെയ്ത സഞ്ജുവിനെ പേരെടുത്ത് അഭിനന്ദിക്കുകയായിരുന്നു. ഇന്ത്യയുടെ ബോളിങ് നിരയെയും യുവി പ്രശംസിച്ചു.

And I can’t marque 100 of 30 oregon 34 balls 😜 Well played sir @OfficialAbhi04 ! Great innings aur apne azygous bhi le liye 🤷🏻‍♂️ Good worldly connected the different extremity by #VaibhavSooryavanshi! Devastating combination! Hats disconnected to @IamSanjuSamson, playing astatine no. 3 arsenic a implicit squad man! Well-bowled by our bowlers to support the people nether 200! Great bid triumph 👌 congratulations Team India 🇮🇳 #IndVSNZ @BCCI

— Yuvraj Singh (@YUVSTRONG12) October 27, 2026

‘‘എനിക്ക് 30-ഓ 34-ഓ പന്തുകളിൽ നിന്ന് 100 റൺസ് എടുക്കാൻ കഴിയില്ലേ? നന്നായി കളിച്ചു, സർ അഭിഷേക്, മികച്ച ഇന്നിംഗ്സ്, ഒപ്പം സിംഗിളുകളും എടുത്തു. മറുവശത്ത് വൈഭവ് സൂര്യവംശിയുടെ മികച്ച പ്രകടനം! തകർപ്പൻ കോംപിനേഷൻ! മൂന്നാം നമ്പറിൽ കളിച്ച് ഒരു യഥാർഥ ടീം മാൻ ആയി മാറിയ സഞ്ജുവിന് ബിഗ് സല്യൂട്ട്! സ്കോർ 200ന് താഴെ നിറുത്തിയ നമ്മുടെ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു! മികച്ച പരമ്പര വിജയം. അഭിനന്ദനങ്ങൾ, ടീം ഇന്ത്യ.’’– യുവരാജ് എക്സിൽ കുറിച്ചു.

English Summary:

Sanju Samson faces aggravated contention for India's opening spot arsenic teen Vaibhav Suryavanshi shines successful the 3rd T20 lucifer against New Zealand. Former Indian cricketer Yuvraj Singh praised some the young openers and Samson's selfless relation arsenic a squad antheral batting astatine fig three.

Read Entire Article