ഹാർദിക് പാണ്ഡ്യ പടിയിറങ്ങി, ആരാകും അടുത്ത ക്യാപ്റ്റൻ? ഒടുവിൽ പ്രസ്താവനയുമായി മുംബൈ ഇന്ത്യൻസ്

1 week ago 4

മുംബൈ∙ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുതിയ ഫ്രാഞ്ചൈസിലേക്ക് ചേക്കേറിയതോടെ മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകൻ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ മൂന്നു സീസണുകളിലും ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് കൈമാറുകയും പകരം ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ ടീമിലെത്തിക്കുകയും ചെയ്തതോടെയാണ് മുംബൈയ്ക്കു പുതിയ നായകനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്. 2024 ഹാർദിക് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് നായകനില്ലാത്ത അവസ്ഥയിലാകുന്നത്.

What you should work next

രോഹിത് ശർമ വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. തിലക് വർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരും പരിഗണനയിലുള്ളവരാണ്. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ്. ഇക്കാര്യത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നാണ് ഫ്രാഞ്ചൈസിയുടെ അറിയിപ്പ്.

‘‘വരാനിരിക്കുന്ന ഐപിഎൽ സീസണിനായി തയാറെടുക്കുമ്പോൾ, ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള സാധ്യതകൾ വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും മുംബൈ‍ ഇന്ത്യൻസ് തീരുമാനമെടുക്കുക. ടീമിന്റെ നായകനെ സംബന്ധിച്ച പ്രഖ്യാപനം ഉചിതമായ സമയത്ത് നടത്തും.’’– ഫ്രാഞ്ചൈസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.‍‍‍

ഡിസംബർ 16ന് ഗോവയിൽ നടക്കുന്ന മിനി താരലേലം നടക്കാനിരിക്കെ നവംബർ 17 ആണ് താരങ്ങളെ നിലനിർത്തുന്നതിനും കൈമാറുന്നതിനുമുള്ള അവസാന തീയതി. ലേലത്തിനു ശേഷമാകും മുംബൈ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുക എന്നാണ് കരുതുന്നത്.

ഹാർദിക്കിന്റെ പടിയിറക്കത്തോടെ മുംബൈ ഇന്ത്യൻസുമായുള്ള ദീർഘകാലവും സംഭവബഹുലവുമായ ബന്ധത്തിനാണ് അവസാനമാകുന്നത്. 2015ൽ അധികമാരും അറിയാത്ത യുവതാരമായാണ് ഹാർദിക് മുംബൈയിലെത്തിയത്. പിന്നീട് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി വളർന്നു. മുംബൈ ഇന്ത്യൻസ് കിരീടം നേടിയ നാല് സീസണുകളിലും നിർണായക പങ്കുവഹിച്ച താരം പിന്നീട് ടീം വിടുകയായിരുന്നു. 2022ൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് 2024ലാണ് വീണ്ടും മുംബൈ ഇന്ത്യൻസിലെത്തിയത്. തുടർന്ന് ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്തു.

പഞ്ചാബ് കിങ്‌സിലേക്കുള്ള ഹാർദിക്കിന്റെ മാറ്റം പ്രതിഫല വർധനയോടെയാണ്. മുംബൈയിൽ ലഭിച്ചിരുന്ന 16.35 കോടി രൂപയിൽനിന്ന് 18 കോടി രൂപയായാണ് താരത്തിന്റെ പ്രതിഫലം ഉയരുന്നത്. അതേസമയം, അർഷ്ദീപ് സിങ് നിലവിലെ 18 കോടി രൂപയുടെ പ്രതിഫലത്തിൽ തന്നെ മുംബൈയിലെത്തും. 162 ഐപിഎൽ മത്സരങ്ങളിൽനിന്ന് 146.28 സ്ട്രൈക്ക് റേറ്റിൽ 2,955 റൺസ് നേടിയിട്ടുള്ള ഹാർദിക് 82 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അർഷ്ദീപിന്റെ കൂടുമാറ്റത്തോടെ പഞ്ചാബ് കിങ്‌സിനൊപ്പമുള്ള എട്ടു വർഷത്തെ ബന്ധത്തിനാണ് അവസാനമാകുന്നത്. 2019ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ചത് പഞ്ചാബ് കിങ്‌സിലൂടെയായിരുന്നു. 96 മത്സരങ്ങളിൽനിന്ന് 111 വിക്കറ്റുകൾ നേടിയ അർഷ്ദീപ് പഞ്ചാബ് കിങ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബോളറെന്ന നേട്ടവുമായാണ് ടീം വിടുന്നത്. 2025 സീസണിൽ 21 വിക്കറ്റുകൾ വീഴ്ത്തിയ താരം 2026ൽ 14 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളുള്ള ഇന്ത്യൻ ബോളറും അർഷദീപാണ്.

English Summary:

Mumbai Indians captaincy quality highlights the franchise's hunt for a caller person aft Hardik Pandya moved to Punjab Kings for IPL 2026. The squad absorption stated that a cautious determination regarding the captaincy announcement volition beryllium made astatine the close clip earlier the upcoming season.

Read Entire Article