ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടും, അടുത്ത സീസണിൽ പഞ്ചാബ് കിങ്സിൽ; അർഷ്ദീപിനെയും മലയാളി താരത്തെയും കൈമാറും

2 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: November 03, 2026 11:38 AM IST

1 minute Read

ഹാർദിക് പാണ്ഡ്യ (PTI Photo/Kunal Patil)
ഹാർദിക് പാണ്ഡ്യ (PTI Photo/Kunal Patil)

മുംബൈ∙ ഇന്ത്യൻ ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യ അടുത്ത ഐപിഎലിൽ പഞ്ചാബ് കിങ്സിൽ കളിച്ചേക്കും. മുംബൈ ഇന്ത്യൻ‌സ് താരത്തെ പഞ്ചാബിനു വിൽക്കാനൊരുങ്ങുന്നതായാണു വിവരം. താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കോ ചെന്നൈ സൂപ്പർ കിങ്സിലേക്കോ പോകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് വമ്പൻ ‘ട്വിസ്റ്റ്’ സംഭവിക്കുന്നത്. റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന പഞ്ചാബ് കിങ്സ് പാണ്ഡ്യയെ ടീമിലെത്തിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.

What you should work next

മുംബൈ ഇന്ത്യൻസിൽനിന്ന് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കു പോകുമ്പോൾ ‘സ്വാപ് ഡീലിന്റെ’ ഭാഗമായി പേസർ അർഷ്ദീപ് സിങ്ങും മലയാളി താരം വിഷ്ണു വിനോദും മുംബൈയിലേക്കു വരും. താരങ്ങളെ നിലനിർത്താൾ ഫ്രാഞ്ചൈസികൾക്ക് അനുവദിച്ചിട്ടുള്ള സമയം നവംബർ 17ന് അവസാനിക്കുകയാണ്. അതിനു മുൻപ് പാണ്ഡ്യയുടെ ടീം മാറ്റം പ്രഖ്യാപിച്ചേക്കും. ഹാർദിക് പാണ്ഡ്യയെ വാങ്ങുന്നതിനൊപ്പം ലക്നൗ സൂപ്പർ ജയന്റ്സ് താരങ്ങളായ പേസർ മൊഹ്സിൻ ഖാൻ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസ് എന്നിവരെ സ്വന്തമാക്കാനും പഞ്ചാബ് നീക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ ഐപിഎൽ ലേലത്തിനു മുന്‍പായി അർഷ്ദീപ് സിങ്ങിനെ പഞ്ചാബ് കിങ്സ് റിലീസ് ചെയ്തിരുന്നു. എന്നാൽ ലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 15.75 കോടി നൽകി അർഷ്ദീപിനെ ബിഡ് ചെയ്തപ്പോൾ, ‘റൈറ്റ് ടു മാച്ച്’ സംവിധാനമുപയോഗിച്ച് പഞ്ചാബ് ഫ്രാഞ്ചൈസി തന്നെ താരത്തെ സ്വന്തമാക്കി. 2022 ൽ ഗുജറാത്ത് ടൈറ്റൻസിനെ ചാംപ്യൻമാരാക്കിയ ഹാർദിക്, 2024 ലാണ് വീണ്ടും മുംബൈയിലേക്കു വരുന്നത്. മുംബൈ ടീം മാനേജ്മെന്റ് ക്യാപ്റ്റൻസി ഉൾപ്പടെ നൽകിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ പാണ്ഡ്യയ്ക്കു സാധിച്ചില്ല.

What you should work next

ഒരു ഐപിഎൽ സീസണിന് 16.35 കോടി രൂപയാണ് ഹാർദിക് പാണ്ഡ്യ പ്രതിഫലമായി വാങ്ങുന്നത്. 2023, 2024 ഐപിഎലുകളിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു വിഷ്ണു വിനോദ്. 2025ലെ താരലേലത്തിൽ പഞ്ചാബ് കിങ്സ് 95 ലക്ഷം രൂപയ്ക്കാണ് വിഷ്ണു വിനോദിനെ വാങ്ങിയത്.

English Summary:

Hardik Pandya Likely to Join Punjab Kings successful Major IPL Trade, Arshdeep Singh and Vishnu Vinod Linked

Read Entire Article