Curated by: ഗോകുൽ എസ്|Samayam Malayalam•31 May 2025, 1:51 am
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തമ്മിൽ ഈഗോ ക്ലാഷ്? എലിമിനേറ്ററിലെ കാര്യങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ.
ഹൈലൈറ്റ്:
- ഗില്ലും ഹാർദിക്കും തമ്മിൽ ഈഗോ ക്ലാഷെന്ന് ക്രിക്കറ്റ് പ്രേമികൾ
- എലിമിനേറ്ററിലെ സംഭവങ്ങൾ ചർച്ചയാകുന്നു
- എലിമിനേറ്റർ ജയിച്ച് മുംബൈ ഇന്ത്യൻസ്
ഹാർദിക് പാണ്ഡ്യയും ശുഭ്മാൻ ഗില്ലും (ഫോട്ടോസ്- Samayam Malayalam) ഹാർദിക്കും ഗില്ലും തമ്മിൽ എന്താണ് പ്രശ്നം, എലിമിനേറ്ററിൽ നടന്നത് ഇങ്ങനെ; ഈഗോ ക്ലാഷാണെന്ന് ആരാധകർ
മത്സരത്തിൽ ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ടോസ് നേടിയ ശേഷം സംസാരിക്കാൻ ഒരുങ്ങവെ ഹാർദിക്, ഗില്ലിന് ഷേക്ക് ഹാൻഡ് നൽകാൻ ശ്രമിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ ഗിൽ മാറുകയായിരുന്നു. പിന്നീട് കളിക്കിടെ ഗില്ലിനെ സ്ലെഡ്ജ് ചെയ്യുന്ന ഹാർദിക് പാണ്ഡ്യയെയും ക്രിക്കറ്റ് ലോകം കണ്ടു. ഗുജറാത്ത് ബാറ്റിങ്ങിന്റെ ആദ്യ ഓവറിലായിരുന്നു സംഭവം. സായ് സുദർശനും ഗില്ലും സംസാരിച്ചുനിൽക്കവെയായിരുന്നു ഹാർദിക്കിന്റെ കലിപ്പ്. ഇതെല്ലാം ഇരുവരും തമ്മിൽ ഈഗോ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതായി ആരാധകർ ചൂണ്ടിക്കാട്ടുന്നു.
Also Read: തകർപ്പൻ പോരാട്ടത്തിൽ രണ്ടാം ക്വാളിഫയർ മത്സരത്തിലേക്ക് എൻട്രി ലഭിച്ച് മുംബൈ ഇന്ത്യൻസ്
അതേ സമയം ക്രിക്കറ്റ് പ്രേമികളെ ശരിക്കും ത്രസിപ്പിച്ച പോരാട്ടമായിരുന്നു ഇന്നലെ എലിമിനേറ്ററിൽ കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് കിടിലൻ ബാറ്റിങ് വിരുന്നാണ് കാഴ്ചവെച്ചത്. രോഹിത് ശർമ ( 81 ), ജോണി ബെയർസ്റ്റോ ( 47 ), സൂര്യകുമാർ യാദവ് ( 33 ), തിലക് വർമ ( 25 ), ഹാർദിക് പാണ്ഡ്യ ( 22 ) എന്നിവർ തിളങ്ങിയതോടെ മുംബൈ 20 ഓവറിൽ 228/5 എന്ന കൂറ്റൻ സ്കോറിലെത്തി.
Also Read: ഐപിഎൽ 2025 എലിമിനേറ്റർ മത്സരത്തിൽ ചരിത്രം കുറിച്ച് രോഹിത് ശർമ
പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് ശക്തമായ പോരാട്ടം കാഴ്ച വെച്ചെങ്കിലും അവരുടെ സ്കോർ 208/6 ൽ അവസാനിക്കുകയായിരുന്നു. 49 പന്തിൽ 80 റൺസെടുത്ത സായ് സുദർശനായിരുന്നു ടൈറ്റൻസിന്റെ ടോപ് സ്കോറർ. 24 പന്തിൽ 48 റൺസെടുത്ത വാഷിങ്ടൺ സുന്ദറും ഗുജറാത്ത് ബാറ്റിങ്ങിൽ തിളങ്ങി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·