ഹിറ്റുകള്‍ തുടരും; ഹാട്രിക്ക് അടിക്കാന്‍ ആസിഫ് അലി, 'സര്‍ക്കീട്ട്' നാളെ മുതല്‍

8 months ago 6

sarkeet-movie-asif-ali

'സർക്കീട്ട്' പോസ്റ്ററുകൾ | Photos: Facebook

ലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫീല്‍ ഗുഡ് ഫാമിലി എന്റെര്‍റ്റൈനര്‍ 'സര്‍ക്കീട്ട്' നാളെ റിലീസിന് ഒരുങ്ങുന്നു. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാന്‍ ആസിഫ് അലി പ്രേക്ഷകരിലേക്കെത്തുകയാണ്. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സര്‍ക്കീട്ടില്‍ ബാലതാരം ഒര്‍ഹാനും പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ട്രെയ്ലറും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന 'സര്‍ക്കീട്ട്' ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ 2018, തലവന്‍ എന്നീ മെഗാ ഹിറ്റുകളിലും ആസിഫ് അലിയുടെ കരിയര്‍ ഗ്രാഫിലുണ്ട്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന സര്‍ക്കീട്ടില്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച 'സര്‍ക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

അടുത്തിടെ ത്രില്ലര്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ആസിഫ് അലി, സര്‍ക്കീട്ടിലൂടെ ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍ എന്നിവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം 'ആയിരത്തിയൊന്നു നുണകള്‍' നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം - വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈന്‍ പ്രൊഡക്ഷന്‍ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്.

Content Highlights: Sarkeet, Asif Ali's caller movie volition beryllium released connected tomorrow

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article