ഹീനമായ ആക്രമണം; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

9 months ago 7

ഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, വിരാട് കോലി, യുവ്‌രാജ് സിങ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.

പഹല്‍ഗാമില്‍ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കോലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

'പഹല്‍ഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ട് ഹൃദയം തകര്‍ന്നു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് എന്റെ പ്രാര്‍ത്ഥനകള്‍. ഇതുപോലുള്ള അക്രമങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല,'- ഗില്‍ പോസ്റ്റ് ചെയ്തു.

'കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയം വേദനിക്കുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു,' - കെ.എല്‍ രാഹുല്‍ കുറിച്ചു.

'പഹല്‍ഗാമിലെ ദാരുണമായ ആക്രമണത്തെക്കുറിച്ച് കേള്‍ക്കുന്നത് ഹൃദയഭേദകമാണ്. അര്‍ഥശൂന്യമായ അക്രമത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ശക്തിയും സമാധാനവും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. വിദ്വേഷത്തിനെതിരെ നമുക്ക് ഒരുമിച്ച് നില്‍ക്കാം.' - അനില്‍ കുംബ്ലെ വ്യക്തമാക്കി.

'നിരപരാധികൾക്ക് ജീവന്‍ നഷ്ടപ്പെടുമ്പോഴെല്ലാം മനുഷ്യത്വം നഷ്ടപ്പെടുന്നു. ഇന്ന് കശ്മീരില്‍ എന്താണ് സംഭവിച്ചതെന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ഹൃദയഭേദകമാണ്.' -ഇര്‍ഫാന്‍ പത്താന്‍ എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കി.

'ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഗാധമായി ഞെട്ടലുണ്ടായി. ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. സമാധാനം നിലനില്‍ക്കട്ടെ,'- യൂസഫ് പത്താന്‍ കുറിച്ചു.

'പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഗാധമായി ദുഃഖിതനാണ്. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. നമുക്ക് പ്രതീക്ഷയിലും മനുഷ്യത്വത്തിലും ഐക്യത്തോടെ നില്‍ക്കാം,' - യുവ്‌രാജ് സിങ് കുറിച്ചു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ഭീകരസംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്.

Content Highlights: Indian cricket stars similar Sachin, Kohli, and others condemn the horrific pahalgam panic attack,

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article