20 May 2025, 04:38 PM IST

വാർ 2 പോസ്റ്റർ, കിയാര അദ്വാനി | ഫോട്ടോ: X, സ്ക്രീൻഗ്രാബ്
ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യഷ് രാജ് ഫിലിംസ് ഒരുക്കുന്ന സ്പൈ ത്രില്ലറായ വാർ 2 ന്റെ ടീസർ എത്തി. ജൂനിയർ എൻടിആറിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് വാർ 2. കിയാര അദ്വാനിയാണ് നായിക. ബ്രഹ്മാസ്ത്ര എന്ന ചിത്രം ഒരുക്കിയ അയാൻ മുഖർജിയാണ് വാർ 2 സംവിധാനം ചെയ്യുന്നത്.
2019ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു വാർ. മേജർ കബീർ എന്ന 'റോ ഏജന്റ്' ആയിട്ടാണ് ചിത്രത്തിൽ ഹൃത്വിക് എത്തിയത്. ഇതേ കഥാപാത്രത്തെ തന്നെയാണ് വാർ 2-ലും ഹൃതിക് അവതരിപ്പിക്കുക. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമാണ് വാർ 2. തിരക്കഥ ശ്രീധർ രാഘവൻ. ബെഞ്ചമിൻ ജാസ്പെർ എസിഎസ് ഛായാഗ്രഹണവും പ്രീതം സംഗീത സംവിധാനവും നിർവഹിക്കുന്നു. ആദിത്യ ചോപ്രയുടേതാണ് കഥ.
യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. കത്രീന കൈഫ് - സൽമാൻ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ടൈഗർ' സീരീസ്, ഹൃത്വിക് റോഷൻ-ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിച്ച 'വാർ', ഷാറൂഖ് ഖാൻ നായകനായ പഠാൻ എന്നിവയാണ് യാഷ് രാജ് സ്പൈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ.
പഠാൻ സിനിമയിൽ സൽമാനും ടൈഗർ 3യിൽ ഷാരൂഖും അതിഥിവേഷത്തിൽ എത്തിയിരുന്നു.
Content Highlights: War 2 Teaser: Hrithik Roshan and Jr. NTR's Spy Thriller Unveiled – A Yash Raj Films Production
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·