ഹൃദയം തൊടുന്ന കാഴ്ച! ശാലിനിയുടെ നെറുകയിൽ സിന്ദൂരം തൊട്ട് അജിത്ത്; ഭർത്താവിന്റെ കാലിൽ തൊട്ട് തൊഴുത് ശാലിനിയും

5 months ago 5

Authored by: ഋതു നായർContributed by: ഋതു നായർ|Samayam Malayalam10 Aug 2025, 8:43 am

ക്ഷേത്ര ദര്ശനത്തിനിടെ പകർത്തിയ മനോഹരമായ വീഡിയോയും ആയി ശാലിനി അജിത് കുമാർ. പൂജയുടെ ചടങ്ങുകളിൽ തൊഴുകൈയ്യോടെ നിൽക്കുന്ന ശാലിനി അവളുടെ നെറ്റിയിൽ സിന്ദൂരം തൊടുവിക്കുന്ന അജിത്; അതിമനോഹരമെന്ന് ആരാധകർ

ശാലിനി അജിത്ശാലിനി അജിത് (ഫോട്ടോസ്- Samayam Malayalam)
മാതൃകാദമ്പതികളാണ് ശാലിനിയും അജിത്തും. പ്രണയത്തിലൂടെ ഒന്നായവർ. ഇന്നും ജീവിതത്തിൽ പ്രണയം കാത്തുസൂക്ഷിക്കുന്നവർ. ഇക്കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഇവരുടെ ഒരു ക്യൂട്ട് വീഡിയോ ആണ്. സോഷ്യൽ മീഡിയയിൽ ഇരുവർക്കും വൻ ഫോളോവേഴ്‌സ് ആണുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ വീഡിയോ ആരാധകർക്കിടയിൽ ഒരു ഓളം തന്നെ ഉണ്ടാക്കി, ഭർത്താവിനൊപ്പം ക്ഷേത്ര സന്ദർശനം നടത്തുന്ന ശാലിനി, വീഡിയോയിൽ ചില സിനിമ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന നല്ല ക്യൂട്ട് മൊമെന്റ്സും.

ക്ഷേത്ര ദർശനതിന്നുശേഷം ശാലിനിയുടെ നെറ്റിയിൽ അജിത് സിന്ദൂരം പുരട്ടുന്നതും അജിത്തിനോടുള്ള ഭർതൃ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമായി ശാലിനി അജിത്തിന്റെ പാദങ്ങളിൽ തൊട്ടു തൊഴുന്നതും ആണ് വീഡിയോയിൽ. എന്നാൽ അജിത്ത് ശാലിനിയെ തടയാൻ ശ്രമിക്കുന്നതും കാണാം, പക്ഷേ അവൾ! പരമ്പരാഗത സമ്പ്രദായം ഫോളോ ചെയ്യുന്ന ശാലിനിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. അതേസമയം അജിത്തിന്റെ തമാശ നിറഞ്ഞ സംസാരവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് വീട്ടിലെത്തിയ ശേഷം എനിക്കും ഇനി ഇത് ചെയ്യേണ്ടിവരും" എന്നാണ് അജിത് പറഞ്ഞത്.

Melts my heart….cracks maine up എന്ന ക്യാപ്‌ഷനിൽ ആണ് ശാലിനി ഈ വീഡിയോ പങ്കുവച്ചത്.

ALSO READ: മുൻ ഭർത്താവിന് സുഖമില്ല, പ്രോഗ്രാമുകൾ ഒഴിവാക്കി മക്കളുടെ അടുത്തേക്ക് കെല്ലി ക്ലാക്സൺ

ഇരുവരുടെയും ഈ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരുപോലെ സ്പർശിച്ചു. പലർക്കും, ഈ വീഡിയോ പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ മാതൃകയായി, കാരണം സെലിബ്രിറ്റികളുടെ ജീവിതത്തിൽ നിന്ന് ഇത്തരമുള്ള ഒരു വീഡിയോ ആദ്യമാണ്.

ALSO READ:കേണൽ തമ്പുരാന്റെ ഭാര്യ നവാബിന്റെ ജീവിത സഖി! അമേരിക്കയിലെ ജീവിതവും തിരിച്ചുവരവും; പൂജ ബത്രയെ മറന്നോ1999-ൽ പുറത്തിറങ്ങിയ അമർകളം എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സരൺ സംവിധാനം ചെയ്ത ഈ ചിത്രം പൂർത്തിയായപ്പോഴേക്കും ഇരുവരുടെയും ജീവിതം മറ്റൊരു തലത്തിലേക്ക് എത്തി. താമസിയാതെ, ശാലിനി അഭിനയത്തിൽ നിന്ന് പിന്മാറി. രണ്ടുമക്കളാണ് അജിത്തിനും ശാലിനിക്കും
Read Entire Article