ഒളിംപ്യൻ പി.ടി.ഉഷ (ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്)
Published: November 01, 2025 09:12 AM IST Updated: November 01, 2025 11:24 AM IST
1 minute Read
ഞാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അധ്യക്ഷപദവി ഏറ്റെടുത്ത ശേഷമുള്ള ദിനങ്ങളിലൊന്നിൽ എനിക്കൊരു ഫോൺ വിളിയെത്തി. മറുതലയ്ക്കൽ മാനുവൽ ഫ്രെഡറിക്കായിരുന്നു. ‘ ഉഷ എനിക്കൊരു സഹായം ചെയ്യണം. എന്റെ ഒളിംപിക് സർട്ടിഫിക്കറ്റ് നശിച്ചുപോയി. അത് ഇനി ശരിയാക്കി എടുക്കാനാവില്ല. പുതിയതൊരെണ്ണം ഇഷ്യു ചെയ്തു കിട്ടാൻ എന്നെ സഹായിക്കണം’.
സങ്കടത്തോടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. ഒളിംപിക് മെഡൽ പോലെതന്നെ വിലപ്പെട്ടതാണല്ലോ വിജയികൾക്കു ലഭിക്കുന്ന സർട്ടിഫിക്കറ്റ്. ഒളിംപിക് ഡിപ്ലോമ എന്നറിയപ്പെടുന്ന ആ സർട്ടിഫിക്കറ്റ് നിധി പോലെ സൂക്ഷിക്കുന്നവരാണ് ഓരോ അത്‌ലീറ്റും. എനിക്ക് അപ്പോൾ ഓർമ വന്നത് ലൊസാഞ്ചലസിൽ തലനാരിഴയ്ക്കു മെഡൽ നഷ്ടപ്പെട്ടപ്പോൾ ഞാൻ അനുഭവിച്ച നീറ്റലാണ്. വെറും മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് അദ്ദേഹത്തിന് എത്തിക്കാനായി. നന്ദി പറയാൻ അദ്ദേഹം വിളിച്ചിരുന്നു. മലയാളികളുടെ അഭിമാനമായ ആ ഒളിംപ്യന്, സന്തോഷത്തിന്റെ ഒരു പൂത്തിരി സമ്മാനിക്കാനായതിന്റെ ഓർമകൾ എക്കാലവും മനസ്സിലുണ്ടാകും. വിട, പ്രിയ ഒളിംപ്യൻ.
English Summary:








English (US) ·