Published: April 03 , 2025 07:22 AM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ മരണസമയത്ത് അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഹൃദയത്തിന് അസ്വാഭാവികമായ ഭാരക്കൂടുതൽ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നവർ മൊഴി നൽകി. മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
സാധാരണയായി ഒരാളുടെ ഹൃദയത്തിന്റെ ഭാരം 250 മുതൽ 350 ഗ്രാം വരെയാണെന്നിരിക്കെ മരിക്കുമ്പോൾ മറഡോണയുടെ ഹൃദയത്തിന് 503 ഗ്രാം ഭാരമുണ്ടായിരുന്നെന്നും മരണസമയത്ത് മദ്യത്തിന്റെയോ ലഹരി മരുന്നിന്റെയോ അംശം ശരീരത്തിൽ ഇല്ലായിരുന്നെന്നും ഇവരുടെ മൊഴിയിൽ പറയുന്നു.
English Summary:








English (US) ·