Authored by: ഋതു നായർ|Samayam Malayalam•28 Aug 2025, 12:08 pm
ഇത് ലാലേട്ടന്റെ വർഷം. ലാലേട്ടന്റെ ഓണം; ഹൈപ്പിൽ പറയുന്നത് അല്ല. അത്രയും നല്ലൊരു എക്സ്പീരിയൻസ് ആണ് ഫസ്റ്റ് ഹാഫ് പോലും നൽകുന്നത്.
ഹൃദയപൂർവ്വം ലാലേട്ടൻ(ഫോട്ടോസ്- Samayam Malayalam)അഖില് സത്യൻ്റെ കഥയെ അടിസ്ഥാനമാക്കി സോനു ടിപിയുടെ തിരക്കഥയിൽ നിന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ചിത്രം ആശിർവാദ് സിനിമാസിന് വേണ്ടി ആൻ്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്.
ചിത്രത്തിൽ മോഹൻലാൽ , മാളവിക മോഹനൻ , സംഗീത മാധവൻ നായർ , സംഗീത് പ്രതാപ് എന്നിവരും സിദ്ദിഖ് , ലാലു അലക്സ് , ജനാർദനൻ , സബിത ആനന്ദ് , ബാബുരാജ് , നിഷാൻ , എസ്പി ചരൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ALSO READ: 47 കാരൻ! എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് ആങ്കറിങ്ങിലേക്ക് ഇറങ്ങി; ഫാമിലിയും സുഹൃത്തുക്കളും കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ വരവിനായി
2024 ജനുവരിയിലാണ് മോഹൻലാലും അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് നടത്തിയത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതവും കെ. രാജഗോപാൽ ആണ് എഡിറ്റിംഗും നിർവ്വഹിച്ചത്. ചിത്രത്തിന്റെ ആദ്യ പകുതി കണ്ടപ്പോൾ തന്നെ മികച്ച അഭിപ്രായം ആണ് ആരാധകർ രേഖപ്പെടുത്തിയത്. തുടരും ചിത്രത്തിനും മേലെ ആണ് കാഴ്ചക്കാർക്ക് ലാലേട്ടൻ നൽകുന്ന ഓണസമ്മാനം എന്നാണ് പ്രേക്ഷകർ പറഞ്ഞത്. .
ALSO READ: ഒരു അമ്മയായതിന് ശേഷമുള്ള മാറ്റം, ജീവിതത്തിൽ ഏറ്റവും ആസ്വദിയ്ക്കുന്ന നിമിഷങ്ങളെ കുറിച്ച് മാർഗോട്ട് റോബി പറയുന്നുഒരു ഗംഭീര കൂട്ടുകെട്ട് ആണ് സിനിമയിൽ കാണുന്നത്. തുടരും കണ്ടു അതിൽ നിന്നും ബെറ്റർ പെർഫോമൻസ് പ്രതീക്ഷിച്ചു പക്ഷേ അങ്ങനെ എന്നല്ല അതുക്കും മേലെ ആണ് ലാലേട്ടൻ ഇതിൽ നൽകുന്നത്. നാടോടികാറ്റിലെയോ, ശ്രീനി - ലാലേട്ടൻ കോംബോയോ അങ്ങനെ പലതും ഇതിൽ നിന്നും നമുക്ക് കിട്ടുന്നുണ്ട്..
സംഗീതും ലാലേട്ടനും തമ്മിലുള്ള കോംബോ തന്നെയാണ് ഏറെ പ്രതീക്ഷ നൽകുന്നത്. ലോക വന്നതുകൊണ്ട് ഒരിക്കലും ഈ മൂവി ഇരുന്നുപോകുകയില്ല. അത്രയും നല്ലൊരു കം ബാക്ക് ആണ്. വാനോളം ആണ് എക്സ്പീരിയൻസ്. കാമിയോ റോളിൽ മീരയും ബേസിലും എത്തുന്നുണ്ട്. സിനിമയിൽ അവരുടെ വരവ് ഓണത്തിന് പായസം വിളമ്പുന്ന ഫീൽ ആണ്- ആരാധകർ അഭിപ്രായപ്പെടുന്നു.





English (US) ·