നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിംപ്സും ടീസറും മറ്റ് പ്രമോഷണൽ മെറ്റീരിയലുകളും പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ആദ്യത്തെ സിംഗിൾ ‘ചിട്ടി ചീമ’ എന്ന മനോഹരമായ ഗാനത്തിന് പിന്നാലെയാണ് കൂടുതൽ ആഴത്തിലുള്ള സംഗീതാനുഭവവുമായി അണിയറപ്രവർത്തകർ ‘രാധേ രാധേ’ അവതരിപ്പിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം സംവിധാനം ചെയ്തു ആലപിച്ചിരിക്കുന്ന ഗാനത്തിൽ ലിപ്സിക ഭാസ്യത്തിന്റെ ശബ്ദവും ചേരുമ്പോൾ അത് കൂടുതൽ ഹൃദ്യമായ അനുഭവം സമ്മാനിക്കുന്നു. ശ്രീമണിയാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.
ആലിയയെ പ്രപ്പോസ് ചെയ്തത് ജീവിതത്തിലെ അസാധാരണ അനുഭവം; എന്റെ സിംഹിണിക്ക് മുന്നിൽ ഒരു എലിയായി ഞാൻ നിന്നുവെന്ന് രൺബീർ കപൂർ
കൃഷ്ണന്റെ ദ്വാരകയിലേക്കുള്ള യാത്രയെ പരാമർശിച്ചുകൊണ്ട് മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങളെയും ഓരോരുത്തരുടെയും ജീവിതയാത്രയെയും കുറിച്ചാണ് ഗാനത്തിന്റെ വരികൾ സംസാരിക്കുന്നത്. നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്വന്തം യാത്രയുടെ അർഥം തിരിച്ചറിയാനും ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും ഈ വരികൾ പ്രേരിപ്പിക്കുന്നു. കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ജീവിതസാഹചര്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴും ഏതൊരു ശ്രോതാവിനും സ്വന്തം ജീവിതവുമായി ചേർത്തുവായക്കാൻ കഴിയുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഗാനത്തിലെ ദുൽഖർ സൽമാന്റെ പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. കൃഷ്ണൻ എന്ന കഥാപാത്രമായി താരം എത്തുമ്പോൾ മുഖഭാവങ്ങളിലൂടെയും സൂക്ഷ്മമായ ഭാവങ്ങളിലൂടെയും കഥാപാത്രത്തിന്റെ ഉള്ളിലെ സംഘർഷങ്ങളും ഏകാന്തതയും പ്രേക്ഷകരിലേക്ക് താരം വളരെ മനോഹരമായി എത്തിക്കുന്നുണ്ട്. ജീവിതത്തിൽ ഏറെ വിലപ്പെട്ട എന്തോ ഒന്ന് പിന്നിലുപേക്ഷിച്ച് മുന്നോട്ടുപോകുന്ന ഒരാളുടെ വേദനയാണ് അദ്ദേഹത്തിന്റെ പ്രകടനത്തിൽ പ്രകടമാകുന്നത്. കുടിയേറ്റത്തിന്റെയും അധ്വാനത്തിന്റെയും കഥയ്ക്കപ്പുറം വ്യക്തിപരമായ നഷ്ടങ്ങളുടെയും അതിജീവനത്തിന്റെയും വൈകാരികത കൂടി ചിത്രം പങ്കുവയ്ക്കുന്നുവെന്ന സൂചനയാണ് ഈ ഗാനം നൽകുന്നത്. ഒപ്പംതന്നെ അമ്മുലു എന്ന കഥാപാത്രത്തിന് കൃഷ്ണംനുമായുള്ള ആത്മബന്ധവും പാട്ടിലൂടെ പ്രേകടമാകുന്നു. സ്വന്തം സ്വപനങ്ങൾക്കു ചിറകുനൽകുന്ന കൃഷ്ണനോട് അമ്മുലുവിനുള്ള വൈകാരികതയും സിനിമയുടെ ടീസറിലൂടെ കാണാൻ സാധിച്ചു.
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം സന്ദീപ് ഗുന്നവും രമ്യ ഗുന്നവും ചേർന്നാണ് നിർമിക്കുന്നത്. പ്രമുഖ ബാനറുകളായ ഗീത ആർട്സും സ്വപ്ന സിനിമയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായിക. ഇവരെക്കൂടാതെ ശ്രുതി ഹാസനും റൂഹാനി ശർമയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സംഗീതത്തിലൂടെയും ദൃശ്യങ്ങളിലൂടെയും കഥാപാത്രത്തിന്റെ എല്ലാ തലങ്ങളും പരിചയപ്പെടുത്തുന്ന ‘രാധേ രാധേ’ ചിത്രത്തിന്റെ വൈകാരികമായ മുഖം വ്യക്തമാക്കുന്നുണ്ട്. നവംബർ 20-ന് ചിത്രം തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം ജനമനസുകളിൽ ആഴത്തിൽ പതിക്കുമെന്നു നമ്മുക്ക് കരുതാം.




English (US) ·