
മോഹൻലാലും ഭാര്യ സുചിത്രയും (ഫയൽ ചിത്രം) | Photo: Mathrubhumi
ഗംഭീര റിപ്പോര്‍ട്ടോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍ നായകനായെത്തിയ ഹൃദയപൂര്‍വം. മോഹന്‍ലാലിനൊപ്പം സംഗീത് പ്രതാപ്, മാളവികാ മോഹന്‍ തുടങ്ങിയ യുവതാരങ്ങളും അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടാണ്. തന്റെ ചിത്രം ആരാധകര്‍ക്കൊപ്പം തിയേറ്ററിലെത്തി കാണുന്ന പതിവ് മോഹന്‍ലാല്‍ ഇക്കുറിയും തെറ്റിച്ചില്ല. എന്നാല്‍ ഇത്തവണ കാനഡയിലെ തിയേറ്ററിലാണ് താരം എത്തിയത്. ഒപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു.
കാനഡയിലെ എഎംസി തിയേറ്ററിലാണ് മോഹന്‍ലാലും സുചിത്രയുമെത്തിയത്. അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയതാരം തിയേറ്ററിലെത്തിയത് കാനഡയിലെ മലയാളി പ്രേക്ഷകര്‍ക്ക് ഓണസമ്മാനമായി. ആര്‍പ്പുവിളികളോടെ വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ തങ്ങളുടെ 'ലാലേട്ട'ന് നല്‍കിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു സത്യന്‍ അന്തിക്കാട് സിനിമയിലെത്തുന്നത്. വന്‍ വിജയമായ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാണിത്. മോഹന്‍ലാലിന് ഈ വര്‍ഷം ഹാട്രിക് വിജയം സമ്മാനിച്ച ചിത്രത്തിന്റെ പിന്നണിയില്‍ സത്യന്‍ അന്തിക്കാടിനൊപ്പം മക്കളായ അഖില്‍ സത്യനും അനൂപ് സത്യനുമുണ്ട്.
ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, സഹസംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി. സദര്‍.
Content Highlights: Mohanlal and woman Suchithra ticker Hridayapoorvam movie successful Canada theatre
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·