Authored by: ഋതു നായർ|Samayam Malayalam•24 Aug 2025, 3:26 pm
ഓഗസ്റ്റ് 25 ന് പത്ത് മണി മുതൽ ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് എന്നീ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ബുക്കിങ് തുടങ്ങും. ആഗസ്റ്റ് 28ന് രാവിലെയാണ് റിലീസ്
ഹൃദയപൂർവ്വം ലാലേട്ടൻ(ഫോട്ടോസ്- Samayam Malayalam)ഹൃദയപൂർവ്വത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് മോഹൻലാൽ.
ഞാനും സത്യേട്ടനും ഉള്ള സിനിമകളിൽ ഉള്ള ഒരുപാട് ആളുകൾ ഹൃദയപൂർവത്തിൽ ഇല്ല. അവരൊക്കെ നമ്മളെ വിട്ടുപോയി. അതുകൊണ്ടുതന്നെ നമുക്ക് അത്തരത്തിൽ ഉള്ള സിനിമയെക്കുറിച്ച് ചിന്തിക്കാൻ പ്രയാസം ആണ്. ഇതിൽ ഉള്ള എല്ലാ ആളുകളും പുതിയ ആളുകൾ ആണ്. പിന്നെ മലയാള സിനിമയിൽ ഇങ്ങനെ ഒരു കഥ വന്നിട്ടുണ്ടാകില്ല. പിന്നെ ഞാനും സത്യേട്ടനും തമ്മിലുള്ള നാൽപ്പത് വർഷത്തെ ബന്ധം ഇരുപതാമത്തെ സിനിമ അങ്ങനെ കുറെ പ്രത്യേകതകൾ ഇതിനു ഉണ്ട്.
സത്യൻ അന്തിക്കാട് ചിത്രം എന്ന് പറയുമ്പോൾ നമ്മൾ പ്രേക്ഷകർക്ക് തോന്നാവുന്ന ചില കാര്യങ്ങൾ ഉണ്ടല്ലോ സൈക്കിൾ നാട്ടിൻപുറം, അങ്ങനത്തെ ഇമോഷൻസ് ഒക്കെ മാറിയുള്ള ചിത്രമാണ്. പിന്നെ കേരളത്തിന് പുറത്താണ് ഷൂട്ടിംഗ് പൂനെയിൽ ആണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. നമ്മൾ കാണാത്ത ഒരു സ്ഥലം, അവിടുത്തെ ആളുകൾ, ഡിഫെറെൻറ് ആയ ഇമോഷൻസ് അങ്ങനെ എല്ലാം കൂടി ചേർന്നൊരു സിനിമയാണ് ഇതെന്നും മോഹൻലാൽ പറയുന്നു.
ALSO READ: മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇനി സിനിമയിലും; വിനീത് ശ്രീനിവാസന്റെ 'കരം' സിനിമയിൽ ഞെട്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾക്ക് എന്നും പ്രത്യേകതകൾ ഉണ്ട്. ഇതിൽ ആ പ്രത്യേകതക്ക് അപ്പുറമാണ് സിനിമ. പിന്നെ നമ്മൾ ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, ആളുകൾ കണ്ടിട്ട് അല്ലെ അഭിപ്രായം പറയേണ്ടത്. ആളുകൾ ഹൃദയപൂർവ്വം സ്വീകരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ALSO READ: നാട് മുഴുവൻ കുട്ടിയുമായി നടക്കും എന്നാലും കുഞ്ഞിനെ ഒന്ന് കാണിക്കില്ല! എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടെന്നും ഫാൻസ്; മറുപടി നൽകി ദിയ കൃഷ്ണ
ആ പേര് ഇട്ടത് ഞാൻ തന്നെയാണ്. ആ സിനിമയുടെ കഥയും ആയി നല്ല സാമ്യത അതിനുണ്ട്. അത് പറഞ്ഞാൽ സസ്പെൻസ് പോകും എന്നുള്ളതുകൊണ്ട് ഞാൻ പറയുന്നില്ല. കഥ കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന പേര് ഇതായിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് പേര് പലപ്പോഴും ലേറ്റ് ആയിട്ടാണ് അനൗൺസ് ചെയ്യുന്നത്. എന്നാൽ ആദ്യം തന്നെ ഇത് പുറത്തുവിട്ടു, അങ്ങനെ ഹൃദയപൂർവ്വം പേര് നൽകിയതും അത് എഴുതിയതും ഞാൻ തന്നെയെന്നും മോഹൻലാൽ വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു ലാലേട്ടൻ.





English (US) ·