ഹൃദു ഹാറൂണും പ്രീതി മുകുന്ദനും ഒന്നിക്കുന്നു; 'മേനേ പ്യാർ കിയ ഓഗസ്റ്റ് 29-ന്' തിയേറ്ററുകളിലേക്ക്

4 months ago 5

.

പ്രീതി മുകുന്ദൻ, ഹൃദു ഹാറൂൺ

ണം റിലീസായി തീയറ്ററുകളിൽ എത്തുന്ന മേനേ പ്യാർ കിയ എന്ന റൊമാന്റിക് ത്രില്ലർ ചിത്രം ഓഗസ്റ്റ് 29-ന് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. തെലുങ്ക് ആരാധകരുടെ മനസ്സ് കീഴടക്കിയ താരം പ്രീതി മുകുന്ദൻെയും "All We Imagine As Light" എന്ന സിനിമയിലെ പ്രകടനത്തിലൂടെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ ഹൃദു ഹാറൂണും ഒന്നിക്കുന്ന ചിത്രമാണ് മേനേ പ്യാർ കിയ.

സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച്, നവാഗതനായ ഫൈസൽ ഫസലുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, റൊമാന്റിക് ട്രാക്കിലൂടെ ആരംഭിച്ച് ത്രില്ലർ പശ്ചാത്തലത്തിലേക്ക് മാറുന്ന കഥയാണ് അവതരിപ്പിക്കുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സ്ലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ ശേഷം, മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് പ്രീതി മുകുന്ദൻ. തനത് അഭിനയത്തിലൂടെയും ഭാവ പ്രകടനങ്ങളിലൂടെയും നടി മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സ്ഥാനം ഉറപ്പിക്കുമോ എന്നത് കാണാനായി മലയാളി ആസ്വാദകർ കാത്തിരിക്കുകയാണ്.

"All We Imagine As Light" എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ ഹൃദു ഹാറൂൺ, മലയാളത്തിലേക്ക് കടന്നുവന്നത് "മുറ" എന്ന സിനിമയിലൂടെയായിരുന്നു. സന്തോഷ് ശിവന്റെ മുംബൈക്കാർ, ബ്രിന്ദ മാസ്റ്ററുടെ തഗ്‌സ്, ആമസോണിലെ ക്രാഷ് കോഴ്‌സ് തുടങ്ങിയവയിലൂടെ ദേശീയ തലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധേയനായി.

Content Highlights: "Mene Pyar Kiya": Hridhu Haroon and Preethi Mukundan Unite successful New Malayalam Thriller

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article