ഹൃദു ഹാറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം 'ടെക്‌സാസ് ടൈഗര്‍' അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസായി

6 months ago 6

30 June 2025, 01:10 PM IST

Texas Tiger Hridhu Haroon

ടെക്‌സാസ് ടൈഗർ, ഹൃദു ഹാറൂൺ

കാന്‍ പുരസ്‌കാര ജേതാവായ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്', 'മുറ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം 'ടെക്സാസ് ടൈഗറി'ന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. പ്രദീപ് രംഗനാഥന്‍, മമിതാ ബൈജു എന്നിവരോടൊപ്പം 'ഡ്യൂഡ്' എന്ന തമിഴ് ചിത്രത്തിലും, ഓണം റിലീസായി തീയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം 'മൈം നെ പ്യാര്‍ കിയാ' എന്ന ചിത്രത്തിലെ നായകനായും ഹൃദു അഭിനയിക്കുന്നുണ്ട്.

'ടെക്സാസ് ടൈഗര്‍' സംവിധാനം ചെയ്യുന്നത് സെല്‍വകുമാര്‍ തിരുമാരന്‍ ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. സെല്‍വകുമാര്‍ തിരുമാരന്‍ മുമ്പ് സംവിധാനം ചെയ്ത 'ഫാമിലി പടം', നിരൂപക- പ്രേക്ഷക പ്രശംസ നേടിയിരുന്നു.

'ഫാമിലി പട'ത്തിന്റെ നിര്‍മാതാക്കളായ യുകെ സ്‌ക്വാഡിന്റെ ബാനറില്‍ സുജിത്ത്, ബാലാജി കുമാര്‍, പാര്‍ത്തി കുമാര്‍, സെല്‍വ കുമാര്‍ തിരുമാരന്‍ എന്നിവരാണ് 'ടെക്‌സാസ് ടൈഗറി'ന്റെ നിര്‍മാതാക്കള്‍. പിആര്‍ഒ: പ്രതീഷ് ശേഖര്‍.

Content Highlights: Hridhu Haroon’s Next Film Titled Texas Tiger

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article