Published: December 19, 2025 03:34 PM IST Updated: December 19, 2025 05:34 PM IST
1 minute Read
അഡ്‌ലെയ്ഡ് ∙ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക്. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്ത ഓസീസിന്, മൂന്നാം ദിനം അവസാനിക്കുമ്പോൾ 356 റൺസിന്റെ ലീഡുണ്ട്. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡ് (142*), അർധസെഞ്ചറി നേടിയ അലക്സ് ക്യാരി (52*) എന്നിവരാണ് ക്രീസീൽ.
മൂന്നാം ദിനം, 8ന് 213 റൺസെന്ന നിലയിൽ പുനരാരംഭിച്ച ഇംഗ്ലണ്ടിന് 73 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 286 റൺസിന് ടീം ഓൾഔട്ടായി. ക്യാപ്റ്റൻ സ്റ്റോക്‌സ് 83 റൺസും ജോഫ്ര ആർച്ചർ 51 റൺസുമെടുത്ത് പുറത്തായി. ഓസീസിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്കോട്ട് ബോളൻഡും മൂന്നു വിക്കറ്റ് വീതമെടുത്തു. 168ന് 8 എന്ന നിലയിൽനിന്നാണ് ഇംഗ്ലണ്ട് 286 റൺസിലെത്തിയത്. ഒൻപതാം വിക്കറ്റ് സ്റ്റോക്സ്– ആർച്ച് സഖ്യം 106 റൺസാണ് കൂട്ടിച്ചേർത്തത്. സ്റ്റോക്സിനെ വീഴ്ത്തി മിച്ചൽ സ്റ്റാർക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ആർച്ചറിനെ ബോളൻഡും വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്, ഓപ്പണർ ജെയ്ക്ക് വെതറാൾഡിനെയും (1) മാർനസ് ലബുഷെയ്നെയും (13) തുടക്കത്തിലെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ട്രാവിഡ് ഹെഡും ഉസ്മാൻ ഖവാജയും (40) ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 86 റൺസ് സ്കോർബോർഡിൽ ചേർത്തു. പിന്നീട് ഖവാജയും കാമറൂൺ ഗ്രീനും (7) പെട്ടെന്നു പുറത്തായെങ്കിലും ഹെഡ്–ക്യാരി സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിനം ബാറ്റിങ് അവസാനിപ്പിക്കുകയായിരുന്നു.
English Summary:








English (US) ·