
ഷാജു ശ്രീധർ പങ്കുവെച്ച ചിത്രം, കലാഭവൻ നവാസ് | Photo: Facebook/ Shaju Sreedhar, Navas Kalabhavan
അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടന്‍ ഷാജു ശ്രീധര്‍. നവാസിന്റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഷാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാസിനും നടനും മിമിക്ര താരവുമായ കോട്ടയം നസീറിനുമൊപ്പമുള്ള ചിത്രം ഷാജു കുറിപ്പിനൊപ്പം പങ്കുവെച്ചു.
'ഒരുമിച്ചു തുടങ്ങിയ സിനിമ. എന്നും ചേര്‍ന്നുനിന്ന സൗഹൃദങ്ങള്‍. ഒടുവില്‍ പറയാന്‍ ഒരുപാട് കഥകള്‍ ബാക്കിവെച്ച് എന്റെ പ്രിയപ്പെട്ട നവാസ് യാത്രയായി. വിശ്വസിക്കാന്‍ പറ്റുന്നില്ലടാ', എന്നായിരുന്നു ഷാജുവിന്റെ കുറിപ്പ്.
ജ്യേഷ്ഠസഹോദരനെപ്പോലെ ചേര്‍ത്തുനിര്‍ത്തിയിരുന്നുവെന്ന് നിര്‍മല്‍ പാലാഴി നവാസിനെക്കുറിച്ച് ഓര്‍മിച്ചു. 'കഴിഞ്ഞ മാസം കോഴിക്കോട് വന്ന് പാരഗണ്‍ ഹോട്ടലിലെ ബിരിയാണി ഒരുമിച്ചു കഴിച്ചു. പാളയത്തില്‍നിന്ന് ഹവല്‍യും വാങ്ങിച്ചു വീട്ടില്‍ പോയി. വീട്ടില്‍ എത്തിയപ്പോള്‍ വീണ്ടും വിളിച്ചു. ഹല്‍വയുടെ രുചിയെക്കുറിച്ച് ഒരുപാട് സംസാരിച്ചു. രഹന ഇത്തായ്ക്ക് ഫോണ്‍ കൊടുത്തു. അവരും സന്തോഷം അറിയിച്ചു. കോഴിക്കോട് ഷൂട്ട് ഇനിയും ബാക്കിയുണ്ട്, അപ്പോള്‍ വീട്ടില്‍ വരാം, പുതിയ വീട് കാണണം, ഫുഡ് കഴിക്കണം എന്നൊക്കെ പറഞ്ഞു പോയ ആളാ... കാണുമ്പോള്‍, 'ഡാ ഹെല്‍ത്ത് ശ്രദ്ധിക്കണം, ഭക്ഷണം ശ്രദ്ധിക്കണം', എന്നൊക്കെ പറഞ്ഞ് ഒരു ഏട്ടന്റെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന ന്റെ ഇക്കാ.... വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ'- എന്നായിരുന്നു നിര്‍മല്‍ പാലാഴിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. നവാസ് പാട്ടുപാടുന്ന വീഡിയോയ്‌ക്കൊപ്പമാണ് നിര്‍മലിന്റെ കുറിപ്പ്.
തന്റെ ജൂനിയര്‍ മാന്‍ഡ്രേക് എന്ന സിനിമയിലൂടേയാണ് നവാസ് പ്രധാനവേഷത്തില്‍ എത്തുന്നതെന്ന് സംവിധായകന്‍ രാമസിംഹനും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'നവാസ് ഓര്‍മയായി, എന്റെ
ജൂനിയര്‍ മാന്‍ഡ്രേക് സിനിമയിലൂടെയാണ് നവാസ് പ്രധാന വേഷത്തില്‍ എത്തുന്നത്. പിന്നീട് ധാരാളം സിനിമകളില്‍ അഭിനയിച്ചു. നവാസിന്റെ ഭാര്യയും എന്റെ സിനിമയിലൂടെയാണ് നായിക ആവുന്നത് (കുടുംബ വാര്‍ത്തകള്‍). കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നു. നല്ലോര്‍മകള്‍ ബാക്കിയാക്കി നവാസ് മടങ്ങി. ആദരാഞ്ജലികള്‍'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Shaju Sreedhar and others mourn the nonaccomplishment of Kalabhavan Navas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·