ഹെൽമറ്റ് ഊരി ആഘോഷമാക്ക്, സിഗ്നൽ നൽകി ഗില്ലും ജഡേജയും; ‘സെഞ്ചറിയേക്കാൾ വിലയുള്ള’ അർധ സെഞ്ചറിയുമായി ആകാശ്ദീപ്– വിഡിയോ

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 02 , 2025 08:29 PM IST

1 minute Read

 X@BCCI
അർധ സെഞ്ചറി നേടിയ ആകാശ്ദീപിന്റെ ആഹ്ലാദം, ഹെൽമറ്റ് ഊരാൻ നിർദേശം നൽകുന്ന ഗിൽ. Photo: X@BCCI

ലണ്ടൻ∙ നൈറ്റ്‍ വാച്ച്മാനായി ഇറങ്ങി ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം തകർ‌ത്തുകളിച്ച ആകാശ്ദീപിന്റെ അർധ സെഞ്ചറി നേട്ടം ആഘോഷമാക്കി ഇന്ത്യൻ ടീം ക്യാംപ്. 70 പന്തുകളിൽനിന്നാണ് ആകാശ്ദീപ് ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ചറിയിലെത്തിയത്. മൂന്നാം ദിവസം ലഞ്ചിനു മുൻപ് ആകാശ്ദീപ് 50 കടന്നതോടെ ഇന്ത്യൻ ‍ഡ്രസിങ് റൂമും ആവേശത്തിലായി. ആകാശ്ദീപ് ബാറ്റുയർ‌ത്തിയപ്പോൾ, ഹെൽമറ്റ് കൂടി മാറ്റിയ ശേഷം ആഘോഷിക്കാൻ ക്യാപ്റ്റൻ ഗില്ലും രവീന്ദ്ര ജഡേജയും ഗാലറിയിൽനിന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

എന്നാൽ ഹെൽമറ്റ് ഊരാൻ ആകാശ്ദീപ് തയാറായില്ല. ആകാശ്ദീപ് അര്‍ധ സെഞ്ചറിക്കു പിന്നാലെ ഡ്രസിങ് റൂമിൽ ഇരുന്നു ചിരിക്കുന്ന ഗൗതം ഗംഭീറിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 94 പന്തുകൾ നേരിട്ട ആകാശ്ദീപ് 66 റൺസടിച്ചാണു മടങ്ങിയത്. 12 ഫോറുകൾ താരം ബൗണ്ടറി കടത്തി. മൂന്നാം ദിനം 43–ാം ഓവറിൽ ജെയ്മി ഓവര്‍ടന്റെ പന്തില്‍ ലെഗ് സൈഡിലേക്ക് അടിക്കാൻ നോക്കിയ ആകാശ്ദീപിനെ ഗസ് അക്കിൻസൻ ക്യാച്ചെടുത്താണു പുറത്താക്കിയത്.

ഇന്ത്യൻ ബാറ്റർ മടങ്ങുമ്പോൾ ഗാലറിയിലെ ആരാധകര്‍ എഴുന്നേറ്റുനിന്നാണു കയ്യടിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്. മത്സരത്തിന്റെ രണ്ടാം ദിനം ‘നൈറ്റ് വാച്ച്മാന്റെ’ റോളിൽ അവസാന പന്തുകൾ നേരിടുന്നതിനായാണ് ആകാശ്ദീപ് നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ സ്പെഷലിസ്റ്റ് ബാറ്റർമാർക്കു പോലും പിടികൊടുക്കാത്ത ഓവലിലെ പിച്ചില്‍ അനായാസമായിരുന്നു ആകാശ്ദീപിന്റെ ബാറ്റിങ്.

Akash Deep isn’t conscionable a nighttime watchman — he’s a Day & Night Watchman 🌞🌙

With him astatine the crease, England’s bowlers couldn’t interruption through💪

Gill and Jadeja were acceptable to instrumentality disconnected his helmet and observe his 50 😂🔥#AkashDeep #INDvsENG

pic.twitter.com/93FNMzuPtc

— . (@CricCrazyDeepak) August 2, 2025

English Summary:

Shubman Gill and Ravindra Jadeja observe Akashdeep's batting

Read Entire Article