09 June 2025, 06:28 PM IST

പരേഷ് റാവൽ, പ്രിയദർശനും അക്ഷയ് കുമാറും | Photo: AFP, Facebook/ Priyadarshan
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം 'ഹേരാ ഫേരി 3'-ല്‍നിന്ന് പിന്മാറാനുള്ള നടന്‍ പരേഷ് റാവലിന്റെ തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. പിന്മാറ്റത്തിന് പിന്നാലെ, ചിത്രം നിര്‍മിക്കുന്ന അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നോട്ടീസിന് മറുപടി നല്‍കാന്‍ താന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരേഷ് റാവലും വ്യക്തമാക്കിയതോടെ പിന്മാറ്റം പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടു. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളില്‍ ആരാധകര്‍ ഏറെ നിരാശരായിരുന്നു. ചിത്രത്തിലേക്ക് തിരിച്ചുവരണമെന്ന ആരാധകന്റെ അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ പരേഷ് റാവല്‍.
'സര്‍, ഹേരാ ഫേരിയില്‍ തിരികെ ചേരുന്നതിനെക്കുറിച്ച് ഒരിക്കള്‍ കൂടെ ആലോചിക്കൂ. നിങ്ങളാണ് ചിത്രത്തിലെ ഹീറോ', എന്നായിരുന്നു ഒരു സോഷ്യല്‍മീഡിയ ഉപയോക്താവിന്റെ എക്‌സ് പോസ്റ്റ്. ഈ പോസ്റ്റ് ഷെയര്‍ചെയ്തുകൊണ്ടാണ് പരേഷ് റാവല്‍ മറുപടി നല്‍കിയത്.
'അല്ല, ഹേരാ ഫേരിയില്‍ ഹീറോകള്‍ മൂന്നാണ്', എന്നായിരുന്നു പരേഷ് റാവലിന്റെ മറുപടി. കൂപ്പുകൈ, ചുവപ്പ് ഹൃദയങ്ങളുടെ ഇമോജിക്കൊപ്പമാണ് അദ്ദേഹം മറുപടി കുറിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി.
പരേഷ് റാവലിന് പുറമേ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബുറാവു എന്ന കഥാപാത്രമായാണ് പരേഷ് റാവല്‍ എത്തേണ്ടിയിരുന്നത്. മലയാളത്തിലിറങ്ങിയ 'റാംജിറാവു സ്പീക്കിങ്ങി'ന്റെ റീമേക്കായിരുന്നു 2000-ല്‍ പുറത്തിറങ്ങിയ 'ഹേരാ ഫേരി'. ഹിന്ദിയില്‍ ഇതിന് രണ്ടാംഭാഗം ഇറങ്ങിയിരുന്നു. മൂന്നാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് പരേഷ് റാവലിന്റെ പിന്മാറ്റം.
Content Highlights: Paresh Rawal Returns to Hera Pheri 3?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·