ഹൈദരാബാദ് എഫ്സി ഇനി സ്പോർടിങ് ക്ലബ് ഡൽഹി; ഉടമസ്ഥരായി ബി.സി. ജിൻഡൽ ഗ്രൂപ്പ്

3 months ago 3

മനോരമ ലേഖകൻ

Published: October 19, 2025 09:29 AM IST Updated: October 19, 2025 04:29 PM IST

1 minute Read

sporting-club-delhi-19101

‌ന്യൂഡൽഹി ∙ അഞ്ചു വർഷത്തിനുശേഷം ഡൽഹിക്കു സ്വന്തമായി വീണ്ടും ഐഎസ്എൽ ടീം. 2022 ലെ ലീഗ് ചാംപ്യന്മാരായ ഹൈദരാബാദ് എഫ്‌സിയാണ് ‘സ്‌പോർട്ടിങ് ക്ലബ് ഡൽഹി’ എന്ന പേരിൽ ഡൽഹിയിലേക്ക് ആസ്ഥാനം മാറ്റിയത്. 25ന് ഗോവയിൽ തുടങ്ങുന്ന സൂപ്പർ കപ്പിൽ സ്‌പോർട്ടിങ് ക്ലബ് ഡൽഹി അരങ്ങേറ്റം കുറിക്കും.

ബി.സി. ജിൻഡൽ ഗ്രൂപ്പാണ് ടീമിന്റെ ഉടമസ്ഥർ. ടീമിന്റെ പേരും ലോഗോയും ഇന്നലെ പ്രകാശനം ചെയ്തു. ഐഎസ്എൽ സ്ഥാപക ടീമുകളിലൊന്നായ ഡൽഹി ഡൈനാമോസ് 2009ൽ ഒഡീഷ എഫ്‌സിയായി മാറിയതോടെയാണ് ഐഎസ്എലിൽ ഇടക്കാലത്തു സാന്നിധ്യമില്ലാതായത്.

English Summary:

ISL Delhi Team returns aft 5 years with Hyderabad FC relocating and rebranding arsenic Sporting Club Delhi. The team, owned by BC Jindal Group, volition debut astatine the Super Cup successful Goa.

Read Entire Article