‘ഹോ നാണക്കേട്! വൈറ്റ് ബോൾ ‘തള്ളും’ തീർന്നു; ബിസിസിഐയെ പറ്റിച്ച ഗംഭീറിന് ശരിക്കും അവാർഡ് കൊടുക്കണം’

2 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: January 19, 2026 11:28 AM IST

1 minute Read

 X/@dypriyank)
ഗൗതം ഗംഭീർ (ഫയൽ ചിത്രം: X/@dypriyank)

ഇന്‍ഡോര്‍∙ ‘‘നിങ്ങൾ ന്യൂസീലൻഡിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമുള്ള ടെസ്റ്റ് തോൽവിയെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. പക്ഷേ, ഇതേ ഞാൻ തന്നെയാണ് ടീമിനൊപ്പം ചാംപ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിയത്. അതു നിങ്ങൾ സൗകര്യപൂർവം മറക്കുന്നു. ഞങ്ങളുടെ ടീമിൽ ഒരു തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവർക്കു മികവു തെളിയിക്കാൻ സമയവും അവസരവും നൽകണം. അല്ലാതെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.’’– ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.

സമീപകാലത്ത് ടെസ്റ്റിൽ നിരന്തരം തോൽവി ഏറ്റുവാങ്ങുന്ന ഗംഭീറും ഇന്ത്യൻ ടീമും വൈറ്റ് ബോൾ ക്രിക്കറ്റിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിടിച്ചുനിന്നിരുന്നത്. എന്നാൽ ആറു വർഷമായി സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോൽക്കാത്ത ഇന്ത്യയുടെ വിജയത്തുടർച്ചയാണ് ഇൻ‍ഡോറിൽ ഇന്നലെ അവസാനിച്ചത്. മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിനു തോൽപിച്ച ന്യൂസീലൻഡ്, 2–1നാണ് പരമ്പര സ്വന്തമാക്കിയത്. ഇതാദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിലൊരു ഏകദിന പരമ്പര ജയിക്കുന്നത്. ഇതോടെ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ ന്യൂസീലന്‍ഡിന്‍റെ ബി ടീമിനു മുന്നിൽ ഇന്ത്യ പരമ്പര അടിയറവു വച്ചതോടെയാണ് ആരാധകർ രോഷം പ്രകടിപ്പിച്ചത്.

Two radical consistently breaking aged records

1) Virat Kohli
2) Gautam Gambhir

— Gabbar (@GabbbarSingh) January 18, 2026

രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി 2024ൽ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതു മുതൽ വമ്പൻ തോൽവികളാണ് ഇന്ത്യയ്ക്കു സംഭവിച്ചത്. ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റതും ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പരയില്‍ ഓസ്ട്രേലിയയോട് തോറ്റതും നാട്ടില്‍ ദക്ഷിണാഫ്രിക്കയോടെ ടെസ്റ്റ് പരമ്പര തോറ്റതുമെല്ലാം ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമാണ്. രവി ശാസ്ത്രിയുടെ കാലത്ത് ഇന്ത്യൻ ടീമിന് വിദേശത്തും രാഹുൽ ദ്രാവിഡിന്റെ കാലത്ത് നാട്ടിലും ഇന്ത്യൻ ടീമിന് ആധിപത്യമുണ്ടായിരുന്നപ്പോൾ ഗംഭീറിന്റെ കാലത്ത് വിദേശ ടീമുകൾക്ക് ഇന്ത്യയിലാണ് ആധിപത്യമെന്ന് ചിലർ പരിഹസിച്ചു.

ഇന്ത്യൻ ടീമിൽ റെക്കോർഡുകൾ തകർക്കുന്ന രണ്ടു പേരുണ്ടെന്നും ഒരാൾ വിരാട് കോലിയും മറ്റൊരാൾ ഗൗതം ഗംഭീറാണെന്നും മറ്റു ചിലർ പരിഹസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയെ കബളിപ്പിച്ച കോച്ച് ഗൗതം ഗംഭീറിന്  ദ്രോണാചാര്യ അവാര്‍ഡ് നല്‍കണമെന്ന് ഒരു ആരാധകൻ എക്സ് പോസ്റ്റില്‍ കുറിച്ചു. ന്യൂസീലന്‍ഡിന്‍റെ സി ടീമിനോടുപോലും തോറ്റത് ഗംഭീര്‍ പരിശീലകനായതുകൊണ്ട് മാത്രമാണെന്നും ഇന്ത്യൻ ക്രിക്കറ്റിനെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന കാലഘട്ടമാണ് ഗംഭീര്‍-അഗാര്‍ക്കര്‍ കാലഘട്ടമെന്നും ആരാധകര്‍ പറഞ്ഞു.

Gautam Gambhir arsenic a manager :

- Lost the ODI Series vs SL
- Lost the Test bid vs NZ astatine location
- Ended the 12 twelvemonth Test bid triumph streak
- Lost trial bid against SA astatine home
- Lost BGT aft 12 years
- Lost ODI bid against Nz D squad successful Indiapic.twitter.com/MTZiovj3PX

— Aditya_MSDian~💛 (@Aditya_msdian07) January 18, 2026

English Summary:

Gautam Gambhir coaching is nether scrutiny pursuing India's caller ODI bid nonaccomplishment to New Zealand. Critics constituent to a bid of defeats nether his tenure, contrasting it with erstwhile successes, arsenic fans explicit their disappointment with the team's performance.

Read Entire Article