ഹോം ഗ്രൗണ്ടായി ചിന്നസ്വാമി വേണം, തിരക്ക് നിയന്ത്രിക്കാൻ എഐ ക്യാമറകൾ; ഓഫറുമായി ആർസിബി

4 days ago 3

മനോരമ ലേഖകൻ

Published: January 17, 2026 11:02 AM IST

1 minute Read

ipl-rcb-team-main

ബെംഗളൂരു ∙ ആൾത്തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 300–250 എഐ ക്യാമറകൾ സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി ഐപിഎൽ ടീം ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് (ആർസിബി). ആർസിബിയുടെ ഹോം ഗ്രൗണ്ടായി ഇത്തവണയും ചിന്നസ്വാമി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ചെലവായ നാലരക്കോടി രൂപ തങ്ങൾ ഏറ്റെടുക്കാമെന്നും ടീം അറിയിച്ചു. കഴിഞ്ഞ വർഷം ഐപിഎൽ ചാംപ്യന്മാരായ ആർസിബിയുടെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.

English Summary:

RCB Offers AI Camera Solution for Crowd Management: RCB AI Cameras connection a solution to negociate crowds efficaciously astatine Chinnaswamy Stadium. Royal Challengers Bangalore proposes installing AI-powered cameras to heighten information and forestall incidents similar the past IPL tragedy.

Read Entire Article