ഹോം മത്സരങ്ങളിൽ 3900 കോംപ്ലിമെന്ററി ടിക്കറ്റുകൾ നൽകാമെന്ന് സൺറൈസേഴ്സ്; അസോസിയേഷനുമായി ‘വെടിനിർത്തൽ’

9 months ago 7

മനോരമ ലേഖകൻ

Published: April 03 , 2025 10:06 AM IST

1 minute Read

kavya-maran-1
സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള തർക്കത്തിൽ ഒത്തുതീർപ്പ്. ഐപിഎലിലെ സൺറൈസേഴ്സിന്റെ ഹോം മത്സരങ്ങളിൽ 3900 കോംപ്ലിമെന്ററി ടിക്കറ്റുകൾ ഹൈദരാബാദ് അസോസിയേഷനു നൽകാൻ ഇരു വിഭാഗങ്ങളും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.

കോംപ്ലിമെന്ററി ടിക്കറ്റുകളുടെ പേരിൽ ഹൈദരാബാദ് അസോസിയേഷൻ തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൺറൈസേഴ്സ് ബിസിസിഐയ്ക്ക് പരാതി നൽകിയതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. 

English Summary:

Sunrisers Hyderabad and the Hyderabad Cricket Association person reached a colony regarding a summons dispute. The statement includes Sunrisers providing complimentary tickets to the HCA for location matches.

Read Entire Article