Authored by: അശ്വിനി പി|Samayam Malayalam•6 Aug 2025, 1:18 pm
പുതിയ ആൾബത്തിന്റെ വർക്കുകളുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി ബിടിഎസ് താരങ്ങൾ ലോസ് ആഞ്ചൽസിലാണ്. അതിന് മുൻപ് വേൾഡ് ടൂറും മറ്റുമൊക്കെയായ തിരക്കുകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ തനിക്ക് വീട്ടിലേക്ക് മടങ്ങാൻ തോന്നുന്നു എന്ന് പറഞ്ഞ് ആർ എം
ബിടിഎസ് ആർ എം ഫാഷൻ ഷോയും, സോളോ പെർഫോമൻസുമൊക്കെയായി പലരും പല ഇടത്തായിരുന്നു. അവസാനം കഴിഞ്ഞ മാസം ലോസ് ആഞ്ചൽസിൽ ഒത്തു കൂടി. 2026 ൽ പുറത്തിറങ്ങാനിരിക്കുന്ന, ബിടിഎസിന്റെ പുതിയ ആൽബത്തിന്റെ പണിപ്പുരയിലാണ് ബിടിഎസിന്റെ ഏഴവർ സംഘം. മ്യൂസിക് ആൽബത്തിന്റെ എഴുത്തും ഗവേണഷവും റെക്കോഡിങും ഒക്കെ നടക്കുന്നതിനൊപ്പം അമേരിക്കൻ രാജ്യം മുഴുവൻ ചുറ്റുന്നതും നഗരം ആസ്വദിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും എല്ലാം ഓരോരുത്തരും പങ്കുവയ്ക്കാറുണ്ട്.
Also Read: എങ്ങനെ കണ്ടുമുട്ടി, എപ്പോൾ പ്രണയത്തിലായി? ധനുഷ് - മൃണാൾ താക്കൂർ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾഎന്നാൽ അതിനൊക്കെ അപ്പുറമാണ് സൗത്ത് കൊറിയ എന്ന സ്വന്തം നാട് തരുന്ന സുഖവും സന്തോഷവും. ബിടിഎസ് താരങ്ങൾക്ക് ഹോം സിക്ക് വന്നു തുടങ്ങി എന്ന് വ്യക്തമാക്കുന്നതാണ് ആർ എമ്മിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഡിസ്നിലാന്റിലും കാലിഫോർണിയയിലുമൊക്കെ പോയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങാൻ തോന്നുന്നു എന്ന് ആർ എം പോസ്റ്റ് പങ്കുവച്ചത്.
Also Read: ദിവസേന രണ്ടുലക്ഷം രൂപ ഷോപ്പിൽ നിന്നുമാത്രം; യൂട്യൂബിൽ നിന്നും, പ്രമോഷിനിലൂടെ വേറെയും; ദിയ എന്ന ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡി
അതിനിടയിൽ സുഗയും ജെ ഹോപ്പും സുഹൃത്തിന്റെ വിവാഹത്തിന് വേണ്ടി സൗത്ത് കൊറിയയിലേക്ക് എത്തിയിരുന്നു. ജിൻ ഇപ്പോൾ സോളോ ടൂറിലാണ്. ആഗസ്റ്റ് 10 ന് ലോസ് ആഞ്ചൽസിൽ സുഹൃത്തുക്കൾക്കൊപ്പം ചേരും എന്നാണ് റിപ്പോർട്ടുകൾ.
യുഎസ് വിസയ്ക്ക് 15,000 ഡോളർ കൂടി വേണം; പുതിയ നിയമം വരുന്നൂ
അതിനിടയിൽ ബിടിഎസ് താരങ്ങൾ പോപ് രാജാവ് മൈക്കിൾ ജാക്സണിന് വേണ്ടി ട്രിബ്യൂട്ട് ആൽബമോ റെക്കോഡിങോ നടത്തും എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ബിടിഎസിന്റെ ഏജൻസി വാർത്ത നിഷേധിച്ചു. അങ്ങനെ ഒരു കാര്യവും ബിടിഎസ് ഏറ്റെടുത്തിട്ടില്ല, നിലവിൽ പുതിയ ആൽബത്തിന് വേണ്ടിയുള്ള പണിപ്പൂരയിലാണ് ഏഴ് പേരും എന്ന് ബൈറ്റ് മ്യൂസിക് എക്സിലൂടെ അറിയിക്കുകയായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·