01 June 2025, 08:30 AM IST

പ്രതീകാത്മക ചിത്രം
സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്. തങ്ങളുടെ അടുത്ത ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ ഹീറേയാകുന്നു എന്ന ഹോംബാലെ ഫിലിംസിന്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. 'അവര്‍ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു, അയാള്‍ അതിര്‍വരമ്പുകള്‍ തകര്‍ത്ത്, ഹൃദയങ്ങളെ ഭരിച്ച്, ഒരു പ്രതിഭാസമായി മാറി'. ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്ന ഹോംമ്പാലയുടെ വാക്കുകള്‍ ഏതൊരു സിനിമ പ്രേമിക്കും രോമാഞ്ചം നല്‍കുന്ന ഒന്നാണ്. 'ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു.... മഹാവിസ്‌ഫോടനത്തിന് സമയമായിരിക്കുന്നു.' എന്നാണ് ഹോംബാലെ സമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.
പ്രഖ്യാപനം വ്യാപകമായ പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകള്‍ക്കും അന്ത്യം കുറിക്കാന്‍ അവര്‍ ഒന്നിക്കുന്നു എന്നാണ് ഒരു ആരാധകന്‍ സമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഒറ്റുനോക്കപ്പെടുന്ന ഒരുസിനിമക്ക് ഇവിടെ തുടക്കമാകുന്നു എന്നുള്ള കമന്റുകളാണ് ഏറെയും. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.
കെ.ജി.എഫ് ചാപ്റ്ററുകള്‍ 1, 2, സലാര്‍: പാര്‍ട്ട് 1- സീസ്ഫയര്‍, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഹോംബാലെ ഫിലിംസ് സമ്മാനിച്ചിട്ടുള്ളവയാണ്. ഹോംബാലെ ഫിലിംസിന്റെ എല്ലാ ചിത്രങ്ങളും തന്നെ ബോക്‌സ് ഓഫീസില്‍ വന്‍വിജയങ്ങള്‍ ആയതിനാല്‍ ഈ ചിത്രം എത്രമാത്രം ആരാധകരില്‍ ആവേശം ഉയര്‍ത്തും എന്നുള്ളതില്‍ സംശയമില്ല. ഏതൊരു ചിത്രവും അത് ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ തന്നെ ഒരുക്കുന്ന ഹോംബാലെ ഫിലിംസും തന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഏതറ്റംവരെ പോകുന്ന ഹൃത്വിക് റോഷനും ഒരുമിക്കുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നാണ് സൂചന.പിആര്‍ഒ: മഞ്ജു ഗോപിനാഥ്.
Content Highlights: Hombale Films announces Hrithik Roshan for their adjacent large project
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·