Published: August 19, 2026 04:24 PM IST
1 minute Read
ആംസ്റ്റൽവീൻ ( നെതർലൻഡ്സ്)∙ ഹോക്കി ലോകകപ്പിൽ തകർപ്പൻ ജയവുമായി ഇന്ത്യൻ വനിതകൾ. ഇന്നലെ നടന്ന പൂൾ ഡി മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 6–1ന് തോൽപിച്ച ഇന്ത്യ, 4 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കരുത്തരായ ചൈനയെ 2–2 സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഇറങ്ങിയത്.
11–ാം മിനിറ്റിൽ സുനേലിത ടോപ്പോയിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു. പിന്നാലെ നവ്നീത് കൗർ (17), സുശീല ചാനു (25) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ഇന്ത്യ 3–0ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ദീപിക സെഹ്റാവത്ത് (38) ഇന്ത്യയുടെ ലീഡുയർത്തി. പിന്നാലെ ലാൽറെംസിയാമി (44), സാക്ഷി റാണ (45) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ ഇന്ത്യ 6–0ന് മുന്നിലെത്തി. അവസാന ക്വാർട്ടറിൽ കൈല ഡി വോളാണ് (55) ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. നാളെ നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇതിൽ സമനില നേടിയാൽ പോലും ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിൽ കടക്കാം.
English Summary:






English (US) ·