19 June 2025, 08:06 AM IST

പ്രതീകാത്മക ചിത്രം, ആര്യ | ഫോട്ടോ: പിടിഐ, മാതൃഭൂമി
ചെന്നൈ: വീട്ടിലും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടന്‍ ആര്യ. ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലുകളിലും ഉടമയുടെ വീട്ടിലും നടന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെടുത്തി വന്ന ആദ്യറിപ്പോര്‍ട്ടുകള്‍ നടന്‍ നിഷേധിച്ചു. നടന്‍ ആര്യയുടെ പൂനമല്ലിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹോട്ടലുകള്‍ താന്‍ തലശ്ശേരി സ്വദേശിയായ കുഞ്ഞിമൂസയ്ക്ക് വിറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലിന്റെ വിവിധ ശാഖകളില്‍ റെയ്ഡ് ആരംഭിച്ചത്. വേളാച്ചേരി, കൊട്ടിവാക്കം, കില്‍പ്പോക്ക്, തരമണി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഉടമ കുഞ്ഞിമൂസയുടെ തരമണിയിലെ വീട്ടിലുമായിരുന്നു പരിശോധന. കുഞ്ഞിമൂസയുടെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് ചെന്നൈയിലെ ഹോട്ടലുകളിലെ റെയ്‌ഡെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
കൊച്ചിയിലെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്.
Content Highlights: Actor Arya refutes reports of income taxation raids astatine his residence and Chennai hotels
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·