
മദ്രാസി പ്രീ ലോഞ്ച് ഇവന്റിൽനിന്ന്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'മദ്രാസി'യുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കൊച്ചി ലുലു മാളില്‍ നടന്നു. നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്ക് നന്ദി പറഞ്ഞ ശിവകാര്‍ത്തികേയന്‍ തന്റെ ഓരോ സിനിമയും ഇറങ്ങുമ്പോള്‍ സ്‌നേഹം തരുന്ന മലയാളി പ്രേക്ഷകര്‍, ആക്ഷന്‍ എന്റര്‍ടെയ്‌നറായി പുറത്തിറങ്ങുന്ന മദ്രാസി തീയേറ്ററില്‍ റിപ്പീറ്റ് വാച്ചായി കാണണമെന്ന് അഭ്യര്‍ഥിച്ചു. തീയേറ്ററില്‍ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് സിനിമയുടെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ ഓണത്തിന് റിലീസ് ആകുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ എല്ലാ പ്രേക്ഷകര്‍ക്കും ഓണാശംസകളും നേര്‍ന്നു. 'മദ്രാസി'യിലെ 'സലമ്പല' ഗാനത്തിന് ചുവടുവെച്ച അദ്ദേഹം 'ഹോയ് മമ്മൂട്ടി' എന്ന 'അമര'നിലെ ഡയലോഗും പ്രേക്ഷകര്‍ക്കായി വേദിയില്‍ പറഞ്ഞപ്പോള്‍ കരഘോഷങ്ങളോടെ നിറഞ്ഞ സദസ്സ് അതിനെ ആഘോഷമാക്കി. കേരളത്തിലെ ഭക്ഷണം തനിക്കു ഏറെ പ്രിയപ്പെട്ടതാണെന്നും, തന്നെ സ്‌നേഹിക്കുന്ന ഓരോ മലയാളി പ്രേക്ഷകനും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
തന്റെ ആദ്യ ചിത്രത്തിന് (സപ്ത സാഗര ദാച്ചേ എല്ലോ) മലയാളികള്‍ നല്‍കിയ സ്വീകരണം വലുതായിരുന്നു. ഇത്തവണയും ആ സ്‌നേഹം ഉണ്ടാകണം', എന്ന് 'മദ്രാസി'യിലെ നായിക രുക്മിണി വസന്ത് അഭ്യര്‍ഥിച്ചു. 'മാവീര'ന് ശേഷമുള്ള തന്റെ ചിത്രമാണ് ശിവകാര്‍ത്തികേയനോടൊപ്പം 'മദ്രാസി'. ട്രെയ്‌ലറില്‍ കണ്ട സ്‌ഫോടന ചിത്രീകരണം തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികവുറ്റ രംഗങ്ങളാണ്. ഒരുപാട് മികച്ച രംഗങ്ങളുള്ള ചിത്രം തീയേറ്ററില്‍ കാണണമെന്നായിരുന്നു ചിത്രത്തിന്റെ സെറ്റ് ഡിസൈനറും മലയാളി കൂടിയായ അരുണ്‍ വെഞ്ഞാറമൂടിന്റെ വാക്കുകള്‍.
മാജിക് ഫ്രെയിംസ് റിലീസ് ആദ്യമായാണ് ശിവകാര്‍ത്തികേയന്റെ ഒരു ചിത്രം കേരളത്തിലെ തീയേറ്ററിലേക്ക് എത്തിക്കുന്നത്. തിരുവോണ റിലീസായി എത്തുന്ന ചിത്രം കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്കെത്തിക്കുമെന്നും ശിവകാര്‍ത്തികേയന്‍ നായകനായ 'മദ്രാസി' വന്‍ വിജയമാകട്ടെ എന്നും ലിസ്റ്റിന്‍ സ്റ്റീഫനും അഭിപ്രായപ്പെട്ടു.
ശ്രീ ലക്ഷ്മി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത്, വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം: അനിരുദ്ധ് രവിചന്ദര്‍, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമണ്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി: കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്: ബബിന്‍ ബാബു, മാര്‍ക്കറ്റിങ് : ബിനു ബ്രിങ്‌ഫോര്‍ത്ത്, ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.
Content Highlights: Sivakarthikeyan's `Madharaasi` Kerala pre-launch lawsuit successful Kochi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·