05 May 2025, 01:53 PM IST

ഡൊണാൾഡ് ട്രംപ് | Photo: AFP
താരിഫ് യുദ്ധം വെള്ളിത്തിരയിലേക്കും നീട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്. ഇതിന്റെ ഭാഗമായി യുഎസ്സിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ഹോളിവുഡ് അതിവേഗം മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന ന്യായം പറഞ്ഞാണ് ട്രംപ് വിദേശ സിനിമകള്‍ക്ക് തീരുവ കുത്തനെ കൂട്ടിയത്.
'അമേരിക്കയിലെ ചലച്ചിത്ര വ്യവസായം അതിവേഗം മരിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകരേയും സ്റ്റുഡിയോകളേയും പലവിധ പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്ത് അമേരിക്കയില്‍ നിന്ന് അകറ്റുകയാണ്. ഹോളിവുഡും അതുപോലുള്ള യുഎസ്സിലെ മറ്റ് മേഖലകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെല്ലാം ചേര്‍ന്നുള്ള പദ്ധതിയാണ് ഇത്. അതിനാല്‍ തന്നെ ഇത് ദേശീയസുരക്ഷയ്ക്ക് ഭീഷണിയായ വിഷയമാണ്.' - തന്റെ സ്വന്തം സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
'എല്ലാത്തിനും പുറമെ ഇതൊരു പ്രചാരണവേല (പ്രൊപ്പഗണ്ട) കൂടിയാണ്. അതിനാല്‍, വിദേശരാജ്യങ്ങളില്‍ നിര്‍മിക്കപ്പെട്ട് നമ്മുടെ രാജ്യത്തേക്ക് വരുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഞാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്ററ്റീവിനും അധികാരം നല്‍കുന്നു. നമുക്ക് വീണ്ടും അമേരിക്കയില്‍ നിര്‍മിച്ച സിനിമകള്‍ വേണം.' -ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Content Highlights: Donald Trump announces 100% tariff for movies produced extracurricular U.S.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·