Published: August 06 , 2025 03:42 PM IST
1 minute Read
ലിസ്ബൺ ∙ പോർച്ചുഗൽ ഫുട്ബോളിലെ ഇതിഹാസ താരം ഹോർഗേ കോസ്റ്റ (53) അന്തരിച്ചു. പോർച്ചുഗൽ ക്ലബ് പോർട്ടോ എഫ്സിയുടെ ഫുട്ബോൾ ഡയറക്ടറായ കോസ്റ്റ, ക്ലബ്ബിന്റെ ട്രെയ്നിങ് സെന്ററിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. 2004ൽ പോർട്ടോ യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായപ്പോൾ കോസ്റ്റയായിരുന്നു ടീം ക്യാപ്റ്റൻ. 2018–2020 സീസണിൽ ഐഎസ്എൽ ക്ലബ് മുംബൈ സിറ്റിയുടെ പരിശീലകനായിരുന്നു.പ്രതിരോധ താരമായിരുന്ന കോസ്റ്റ പോർച്ചുഗലിനായി 50 മത്സരങ്ങളിലും പോർട്ടോയ്ക്കായി 383 മത്സരങ്ങളിലും ബൂട്ടുകെട്ടി.
English Summary:








English (US) ·