Published: November 02, 2025 08:37 AM IST Updated: November 02, 2025 08:46 AM IST
1 minute Read
ഇതു നമ്മുടെ കപ്പ് : സജന സജീവൻ
ഈ ലോകകപ്പ് കിരീടം നമ്മൾക്കുള്ളതാണ്. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യൻ ടീം വരുന്നത്. ഇന്നത്തെ ഫൈനലിൽ നമ്മുടെ ഏറ്റവും വലിയ ആത്മവിശ്വാസവും ആ വിജയമാണ്. ഷെഫാലി വർമയുടെയും സ്മൃതി മന്ഥനയുടെയും ഒരു മികച്ച ഇന്നിങ്സ് കലാശപ്പോരാട്ടത്തിലുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. അതോടെ ബാക്കിയുള്ളവരുടെ ജോലി ഭാരം കുറയും. കിരീടക്കുതിപ്പിനൊരുങ്ങുന്ന കൂട്ടുകാർക്കെല്ലാം എന്റെ ഓൾ ദ് ബെസ്റ്റ്.
കരുത്തരാണ് നമ്മൾ: ആശ ശോഭനഈ ലോകകപ്പ് നേടാൻ ഏറ്റവും അർഹതയുള്ള ടീമാണ് ഇന്ത്യ. പരിശീലകൻ അമോൽ മജുംദാറിനു കീഴിൽ ഹർമൻപ്രീത് കൗറും സംഘവും നടത്തിയ കഠിനാധ്വാനമാണ് നമ്മളെ ഫൈനലിലെത്തിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക മികച്ച എതിരാളികളാണെങ്കിലും ടീം ഗെയിമിലൂടെ ഇന്ത്യയ്ക്ക് അവരെ മറികടക്കാനാകും. മികച്ച ഫോമിലുള്ള ബാറ്റിങ് നിരയാണ് നമ്മുടെ പ്രധാന കരുത്ത്. ശ്രീചരണി ഉൾപ്പെടുന്ന സ്പിൻനിരയും ഇന്ന് ഇന്ത്യയുടെ തുറുപ്പുചീട്ടാകും.
English Summary:








English (US) ·