ഹർമൻപ്രീതല്ല, ഐസിസി ടീമിനെ നയിക്കുക ലോറ വോൾവർട്ട്; ടീമിൽ 3 ഇന്ത്യക്കാർ

2 months ago 3

മനോരമ ലേഖകൻ

Published: November 05, 2025 09:49 AM IST Updated: November 05, 2025 11:49 AM IST

1 minute Read

 IndranilMukherjee/AFP
ജമിമ റോഡ്രിഗസ് മറ്റ് ഇന്ത്യൻ താരങ്ങൾക്കൊപ്പം. Photo: IndranilMukherjee/AFP

ദുബായ് ∙ വനിതാ ലോകകപ്പിനു തുടർച്ചയായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ച ടീം ഓഫ് ദ് ടൂർണമെന്റിൽ സ്മൃതി മന്ഥന, ജമീമ റോഡ്രീഗ്സ്, ദീപ്തി ശർമ എന്നിവർ ഇടംനേടി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവർട്ടാണ് ഐസിസി ടീമിന്റെയും ക്യാപ്റ്റൻ.

ദക്ഷിണാഫ്രിക്കയുടെ മരിസെയ്ൻ കാപ്, നദീൻ ഡി ക്ലാർക്ക്, ഓസ്ട്രേലിയയുടെ ആഷ് ലി ഗാർഡ്നർ, അലാന കിങ്, പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ സിദ്ര നവാസ്, ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റൻ, നാറ്റ് സിവർ ബ്രെന്റ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

English Summary:

ICC Women's World Cup squad announced with 3 Indian players. Smriti Mandhana, Jemimah Rodrigues, and Deepti Sharma are included successful the ICC Team of the Tournament. Laura Wolvaardt is the skipper of the team.

Read Entire Article