Published: January 11, 2026 02:45 AM IST Updated: January 11, 2026 09:47 AM IST
1 minute Read
നവി മുംബൈ∙ വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിനാണ് ഹർമൻപ്രീത് കൗറും സംഘവും തോൽപിച്ചത്. ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ മുംബൈ, ഡൽഹിക്കെതിരായ ജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. നാറ്റ്സിവർ ബ്രെന്റ് (46 പന്തിൽ 70), ഹർമൻപ്രീത് കൗർ (42 പന്തിൽ 74 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സുകളാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഡൽഹി 19 ഓവറിൽ 145 റൺസിന് ഓൾഔട്ടായി.
196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി തുടക്കം മുതൽ പതറി. ഓപ്പണർമാരായ ലിസ് ലീ (10), ഷഫാലി വർമ (8) എന്നിവർ തുടക്കത്തിലേ മടങ്ങി. പിന്നാലെ ലോറ വോൾവർട്ട് (9), ക്യാപ്റ്റൻ ജമീമ റോഡ്രീഗ്സ് (1) എന്നിവർ കൂടി പുറത്തായതോടെ തോൽവി ഉറപ്പിച്ച ഡൽഹിയെ ഷിന്നെലി ഹെൻറി (33 പന്തിൽ 56) നടത്തിയ പോരാട്ടമാണ് നാണക്കേടിൽ നിന്നു രക്ഷിച്ചത്. മുംബൈയ്ക്കായി നിക്കോള ക്യാരിയും അമേലിയ കെറും 3 വിക്കറ്റ് വീതം വീഴ്ത്തി.
English Summary:








English (US) ·