Published: February 18, 2026 09:49 PM IST Updated: February 18, 2026 10:35 PM IST
1 minute Read
അഹമ്മദാബാദ്∙ട്വന്റി20 ലോകകപ്പിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്കു നിരാശ. അഹമ്മദാബാദിൽ നെതർലൻഡ്സിനെതിരെ മൂന്നു പന്തുകൾ നേരിട്ട അഭിഷേക് റണ്ണൊന്നും നേടാതെ പുറത്തായി. ആര്യൻ ദത്തിന്റെ പന്തിൽ അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. യുഎസിനും പാക്കിസ്ഥാനുമെതിരായ മത്സരങ്ങളിലും അഭിഷേക് പൂജ്യത്തിനു പുറത്തായിരുന്നു. നമീബിയയ്ക്കെതിരെ താരം കളിച്ചിരുന്നില്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാകുമ്പോഴാണ്, ട്വന്റി20യിലെ ലോക ഒന്നാം നമ്പർ ബാറ്റർ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്.
മുഹമ്മദ് സിറാജിന്റെ പേരെഴുതിയ ജഴ്സി ധരിച്ചായിരുന്നു നെതർലൻഡ്സിനെതിരെ അഭിഷേക് കളിക്കാനിറങ്ങിയത്. ജഴ്സി മാറ്റിയെങ്കിലും ലോകകപ്പിൽ താരത്തിന്റെ പ്രകടനത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചില്ല. ഇതോടെ ട്വന്റി20 ലോകകപ്പിൽ കൂടുതൽ ‘ഡക്കുകളെന്ന’ നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യൻ താരങ്ങളിൽ അഭിഷേക് ശർമ ആശിഷ് നെഹ്റയ്ക്കൊപ്പമെത്തി. ബോളറായ നെഹ്‍റയും മുൻപ് മൂന്നു തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്.
പാക്കിസ്ഥാന്‍ മുൻ താരം ഷാഹിദ് അഫ്രീദിയും ശ്രീലങ്കയും തിലകരത്നെ ദിൽഷനുമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ഇരുവരും അഞ്ചുതവണയാണ് റണ്ണൊന്നും നേടാൻ സാധിക്കാതെ ലോകകപ്പിൽ പുറത്തായിട്ടുള്ളത്. എന്നാൽ അഫ്രീദി 34 മത്സരങ്ങളും ദിൽഷൻ 35 മത്സരങ്ങളും ലോകകപ്പിൽ കളിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് അഭിഷേകിന്റെ ശരീര ഭാരം രണ്ടു കിലോയോളം കുറഞ്ഞിരുന്നു. ആരോഗ്യം വീണ്ടെടുത്തെങ്കിലും പതിവു ഫോമിലേക്കു തിരിച്ചുവരാൻ താരത്തിനു സാധിച്ചിട്ടില്ല.
English Summary:







English (US) ·