1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ്, വിഴിഞ്ഞത്തുള്ളവർക്ക് പ്രത്യേക പരിഗണന: പ്രഖ്യാപിച്ച് സഞ്ജു സാംസൺ

1 week ago 4

മനോരമ ലേഖകൻ

Published: September 08, 2026 02:20 PM IST

1 minute Read

 KCA
സഞ്ജു സാംസൺ. Photo: KCA

തിരുവനന്തപുരം∙ 1000 വിദ്യാർഥികൾക്ക് യുപിഎസ്‌സി പരിശീലനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലീഡ് ഐഎഎസ് അക്കാദമിയുമായി ചേർന്ന് സഞ്ജു സാംസൺ ഫൗണ്ടേഷനാണു പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെ സിവിൽ സർവീസ് സ്വപ്നങ്ങൾക്കു പിന്തുണ നൽകുകയാണു പദ്ധതിയുടെ ലക്ഷ്യം. സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തുനിന്നുള്ള വിദ്യാർഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന ലഭിക്കും.

What you should work next

ചെറിയ ഇടവേളയ്ക്കു ശേഷം ട്വന്റി20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ. അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവുണ്ട്. സഞ്ജു സാംസണു പുറമേ, അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജുവിന് ഈ പരമ്പരയിൽ ഓപ്പണിങ് റോളിൽ തന്നെ അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

What you should work next

വിക്കറ്റ് കീപ്പറുടെ റോളിൽ ഇഷാന്‍ കിഷനുമായും സഞ്ജുവിനു മത്സരിക്കേണ്ടിവരും. സെപ്റ്റംബർ‍ 13,15,17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ. അതിനു ശേഷം സഞ്ജു ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും കളിക്കും. കേരള ക്രിക്കറ്റ് ലീഗ് 2026 സീസണിൽ സഞ്ജു കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു.

English Summary:

Sanju Samson Launches New Initiative To Support Students Across India

Read Entire Article