Published: September 19, 2026 09:31 AM IST
1 minute Read
നഗോയ∙ ടെക്‌ബോളിലൂടെ ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ ക്വിംസി ജൊവാകിം ഡിസൂസയ്ക്ക് നിരാശ. വനിതാ സിംഗിൾസ് സെമിഫൈനലിൽ ഇന്തൊനീഷ്യയുടെ സുമയ്യയോട് (21) ക്വിംസി പൊരുതി വീണു. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച മേൽക്കൈ കൈവിട്ട 24 വയസ്സുകാരിയായ ക്വിംസി, 12-7, 9-12, 7-12 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
What you should work next
ഗ്രൂപ്പ് ചാംപ്യനായിട്ടാണ് ക്വിംസി സെമിഫൈനലിൽ കടന്നത്. ഇന്നു ജയിച്ചിരുന്നെങ്കിലും ക്വിംസിക്ക് മെഡൽ ഉറപ്പിക്കാമായിരുന്നു. ഇനി വെങ്കല മെഡൽ പോരാട്ടത്തിനായി ക്വിംസി നാളെ ഇറങ്ങും.
ഐച്ചി – നഗോയ ഏഷ്യൻ ഗെയിംസിൽ പുതുതായി അവതരിപ്പിച്ച മത്സരമാണ്, ഫുട്ബോളിനോടും ടേബിൾ ടെന്നിസിനോടും സാദൃശ്യമുള്ള മത്സരയിനമായ ടെക്‌ബോൾ. ആദ്യ മത്സരത്തിൽ ജപ്പാന്റെ ടോപ് സീഡ് താരം യുനിയ സാക്കമോട്ടോയെ 2–1നു (10-12 12-11 13-11) അട്ടിമറിച്ച ക്വിംസി, രണ്ടാം മത്സരത്തിൽ കംബോഡിയയുടെ ഡി.വൈ. കോമിയാനെ 2-0നു (12-9 12-7) കീഴടക്കിയാണ് ഗ്രൂപ്പ് ചാംപ്യനായത്.
മുൻപ് മുംബൈയ്ക്കു വേണ്ടി സംസ്ഥാനതല ഫുട്ബോളിലും 1500 മീറ്റർ ഓട്ടത്തിലും മത്സരിച്ചിട്ടുള്ള ക്വിംസി ജൊവാകിം ഡിസൂസ , ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഇൻസ്റ്റഗ്രാമിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നത് കണ്ടാണ് ടെക്ബോളിലേക്ക് ആകർഷിക്കപ്പെടുന്നത്. സെമിഫൈനിൽ, ആദ്യ ഗെയിം 12-7 ന് സ്വന്തമാക്കിയ ക്വിംസി, പിന്നീടുള്ള രണ്ടു സെറ്റുകളിലും തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
English Summary:






English (US) ·