‘15-ാം വയസ്സിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ആരും മെഡൽ പ്രതീക്ഷിച്ചില്ല; പലപ്പോഴും പൂർണമായും തളർന്നുപോയി’

4 hours ago 1

അർജുൻ രാധാകൃഷ്ണൻ

അർജുൻ രാധാകൃഷ്ണൻ

Published: September 19, 2026 08:14 AM IST

1 minute Read

  • ഏഷ്യൻ ഗെയിംസ് പ്രതീക്ഷകൾ പങ്കുവച്ച് മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ‘മനോരമ’യോടു സംസാരിക്കുന്നു...

സാനിയ മിർസ (Facebook/sania.mirza/photos)
സാനിയ മിർസ (Facebook/sania.mirza/photos)

15 വയസ്സെന്നാൽ പലർക്കും കരിയറിനെക്കുറിച്ച് കാര്യമായി ആലോചിച്ചുതുടങ്ങാനുള്ള സമയമാണ്. എന്നാൽ ആ പ്രായത്തിൽ, വൻകരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന തിരക്കിലായിരുന്നു സാനിയ മിർസ. 4 ഗെയിംസുകളിൽനിന്ന് 2 സ്വർണമടക്കം 8 മെഡലുകൾ നേടിയ സാനിയ, ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ വനിതാ ടെന്നിസ് താരം കൂടിയാണ്. ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിനു തിരിതെളിയുമ്പോൾ, തന്റെ ഏഷ്യൻ ഗെയിംസ് ഓർമകളും ഇത്തവണത്തെ പ്രതീക്ഷകളും ഓൺലൈൻ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് സാനിയ.

What you should work next

ഇത്തവണത്തെ പ്രതീക്ഷകൾ?മികച്ച ടീമിനെ തന്നെയാണ് ഇത്തവണയും ഗെയിംസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഗെയിംസിൽ സ്വർണം നേടിയ ഋതുജ ഭോസ്‌ലെ ഉൾപ്പെടെയുള്ള താരങ്ങൾ ടീമിലുണ്ട്. ശ്രീറാം ബാലാജിയും സുമിത് നാഗലും ഡി.സുരേഷുമെല്ലാം മികച്ച ഫോമിലാണ്. സാധാരണ ടെന്നിസ് ടീമിൽ നിന്ന് നാലോ അ‍ഞ്ചോ മെഡലുകളാണ് നമ്മൾ പ്രതീക്ഷിക്കാറുള്ളത്. ഇത്തവണ അതിലധികം മെഡലുകൾ നേടാനാകുമെന്നാണ് വിശ്വാസം.

4 ഏഷ്യൻ ഗെയിംസുകൾ, 8 മെഡലുകൾ. ഏറ്റവും വൈകാരികമായ നിമിഷം ഏതായിരുന്നു?രണ്ട് തവണ സ്വർണം നേടിയത് തന്നെയാണ് ഏറ്റവും വൈകാരികമായ നിമിഷം. 15-ാം വയസ്സിൽ ഏഷ്യൻ ഗെയിംസിൽ ഞാൻ അരങ്ങേറ്റം കുറിക്കുമ്പോൾ ആരും ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നില്ല. അന്നു വെങ്കലം നേടാൻ സാധിച്ചത് അവിസ്മരണീയമായ ഓർമയാണ്. ഗെയിംസിൽ നമ്മൾ സിംഗിൾസിലും ഡബിൾസ്, മിക്സ്ഡ് ഡബിൾസ് വിഭാഗങ്ങളിലുമെല്ലാം മത്സരിക്കേണ്ടിവരും. മാനസികമായി ഇത് ആസ്വദിക്കുമ്പോഴും കടുത്ത ശാരീരിക വെല്ലുവിളി നേരിടേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും പൂർണമായും തളർന്നുപോയതും എനിക്ക് ഓർമയുണ്ട്.

ഡി. സുരേഷ് ആണല്ലോ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം?സിംഗിൾസിൽ സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ താരമാണ് സുരേഷ്. അദ്ദേഹത്തിന്റെ ഗെയിം സ്റ്റൈൽ ശ്രദ്ധേയമാണ്. മികച്ച സെർവും ലോങ് ഗെയിമുകൾ കളിക്കാനുള്ള ശരീരക്ഷമതയും അദ്ദേഹത്തിനുണ്ട്. വിദേശത്തു പരിശീലിച്ചതിന്റെ ഗുണവും അദ്ദേഹത്തിന്റെ പ്രകടനത്തിൽ കാണാം.

മറ്റു ടൂർണമെന്റുകളിൽനിന്ന് ഏഷ്യൻ ഗെയിംസിനു വ്യത്യാസമില്ലേ?ടെന്നിസ് കളിക്കാർക്ക് പലപ്പോഴും ഒരു ടീമിന്റെ ഭാഗമാകാൻ അവസരം ലഭിക്കാറില്ല. എന്നാൽ ഏഷ്യൻ ഗെയിംസിൽ ടീമായാണ് നമ്മൾ ഇറങ്ങുക. ഏഷ്യയിലെ ഏറ്റവും മികച്ച അത്‌ലീറ്റുകളെ കാണാനും പരിചയപ്പെടാനും സാധിക്കുന്നത് മികച്ച അനുഭവമാണ്. ഗ്രാൻസ്‌ലാമിലെ മെഡൽ പലപ്പോഴും വ്യക്തിഗത നേട്ടമാണ്. എന്നാൽ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനു വേണ്ടിയാണ് മത്സരിക്കുന്നതും മെഡൽ നേടുന്നതും. മെഡൽ പോഡിയത്തിൽ നിൽക്കുമ്പോൾ ദേശീയ പതാക ഉയരുകയും ദേശീയഗാനം മുഴങ്ങുകയും ചെയ്യും. ആ നിമിഷം നൽകുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാൻ സാധിക്കില്ല.

സാനിയയുടെ സുവർണ വർഷമായിരുന്നല്ലോ 2014?തീ‍ർച്ചയായും. 4 ആഴ്ചയുടെ ഇടവേളയിലാണ് യുഎസ് ഓപ്പണും ഡബ്ല്യുടിഎ ട്രോഫിയും ഏഷ്യൻ ഗെയിംസ് മെഡലും നേടിയത്. ടെന്നിസിൽ ഗ്രാൻസ്‌ലാം നേടുക എന്നതാണ് ഏറ്റവും വലിയ നേട്ടം. അതിനു തൊട്ടുപിന്നാലെയാണ് ഏഷ്യൻ ഗെയിംസിലേക്കു വന്നത്. ആവശ്യത്തിനു വിശ്രമം പോലും ലഭിച്ചിരുന്നില്ല. നീണ്ട യാത്രകളും വ്യത്യസ്ത കാലാവസ്ഥയും നിർജലീകരണവുമെല്ലാം എന്നെ തളർത്തിയിരുന്നു. പക്ഷേ, രാജ്യത്തിനായി കോർട്ടിൽ ഇറങ്ങിയപ്പോൾ അതൊന്നും എന്നെ ബാധിച്ചില്ല.

English Summary:

Sania Mirza reflects connected her singular Asian Games journey, detailing her achievements and aspirations. She highlights her historical grounds arsenic the astir decorated Indian pistillate tennis subordinate successful the Asian Games, with a full of 8 medals including 2 golds.

Read Entire Article