19–ാം ഓവറിൽ 33 റൺസ്, 20–ാം ഓവറിൽ 21; അവസാന 2 ഓവറിൽ 54 റൺസടിച്ച ആർസിബി ജയിച്ചത് 2 റൺസിന്: എന്തൊരടി, ഷെപ്പേഡ്!– വിഡിയോ

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 04 , 2025 08:36 AM IST Updated: May 04, 2025 08:44 AM IST

1 minute Read

14 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയ റൊമാരിയോ ഷെപ്പേഡിന് സഹതാരം ടിം ഡേവിഡിന്റെ അഭിനന്ദനം (എക്സിൽ പങ്കുവച്ച ചിത്രം)
14 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയ റൊമാരിയോ ഷെപ്പേഡിന് സഹതാരം ടിം ഡേവിഡിന്റെ അഭിനന്ദനം (എക്സിൽ പങ്കുവച്ച ചിത്രം)

ബെംഗളൂരു ∙ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർസിബി – സിഎസ്കെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ വെറും 2 റൺസിന്റെ മേൽക്കോയ്മയുമായി വിരാട് കോലിയും സംഘവും ജയിച്ചുകയറുമ്പോൾ, ഇരു ടീമുകളെയും വേർതിരിക്കുന്ന വൻമതിലായത് ആർസിബിയുടെ വെസ്റ്റിൻഡീസ് താരം റൊമാരിയോ ഷെപ്പേഡിന്റെ ക്ലൈമാക്സ് താണ്ഡവം! ആർസിബി ഇന്നിങ്സിന്റെ അവസാന രണ്ട് ഓവറുകളിൽ വന്യമായ വിൻഡീസ് കരുത്തുമായി 54 റൺസ് അടിച്ചുകൂട്ടിയ ഷെപ്പേഡിന്റെ ഐതിഹാസിക പ്രകടനമാണ്, ഈ മത്സരത്തിൽ ആർസിബിയെ രക്ഷിച്ചത് എന്ന് അന്തിമ കണക്കുകളിൽ വ്യക്തം.

18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിൽ നിന്ന ടീമിനെയാണ്, 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലേക്ക് ഷെപ്പേഡ് എത്തിച്ചത്!

ഈ സീസണിൽ ഭേദപ്പെട്ട ബോളിങ് റെക്കോർഡുള്ള ചെന്നൈയുടെ ഇടംകയ്യൻ പേസർ ഖലീൽ അഹമ്മദാണ് ഷെപ്പേഡിന്റെ ബാറ്റിന്റെ ചൂട് ആദ്യമറിഞ്ഞത്. ഖലീൽ എറിഞ്ഞ 19–ാം ഓവറിൽ നാലു സിക്സും രണ്ടു ഫോറും സഹിതം ഷെപ്പേഡ് അടിച്ചുകൂട്ടിയത് 33 റൺസാണ്! ഈ സീസണിലെ തന്നെ ഏറ്റവും റൺസ് പിറന്ന ഓവർ. ഈ ഓവറിലെ അഞ്ചാം പന്ത് ഡോട്ട് ബോളായിട്ടുകൂടി ഷെപ്പേഡ് 33 റൺസ് അടിച്ചുകൂട്ടിയെന്ന് അറിയുമ്പോഴാണ് ആ താണ്ഡവത്തിന്റെ ഭീകരത മനസ്സിലാകുക.

ആദ്യ മൂന്ന് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തതിന്റെ പകിട്ടിൽ പന്തെടുത്ത മതീഷ പതിരണയാണ് ഷെപ്പേഡിന്റെ അടുത്ത ഇരയായത്. ആദ്യ പന്തു നേരിട്ട ടിം ഡേവിഡ് സിംഗിളെടുത്തതും ഡോട്ട് ബോളായ മൂന്നാം പന്തും മാത്രമുണ്ട്, പതിരണയ്ക്ക് കുറച്ചെങ്കിലും ഓർമിക്കാൻ. ശേഷിക്കുന്ന നാലു പന്തുകളിൽ രണ്ടു വീതം സിക്സും ഫോറും സഹിതം ഷെപ്പേഡ് അടിച്ചുകൂട്ടിയത് 21 റൺസ്.

മത്സരത്തിലാകെ 14 പന്തുകൾ നേരിട്ട ഷെപ്പേഡ്, അതിവേഗ അർധസെഞ്ചറിയുടെ റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. നേരത്തേ സീസണിലെ ഏഴാം അർധ സെഞ്ചറിയുമായി വിരാട് കോലിയും (33 പന്തിൽ 62) ഐപിഎലിലെ കന്നി അർധ സെഞ്ചറിയുമായി സഹഓപ്പണർ ജേക്കബ് ബെഥലും (33 പന്തിൽ 55) തുടക്കമിട്ട ബെംഗളൂരു ഇന്നിങ്സിന് ഉചിതമായ ക്ലൈമാക്സ് ഉറപ്പാക്കിയാണ് റൊമാരിയോ ഷെപ്പേഡും അവസാന പന്തിലെ സിക്സറിലൂടെ അർധസെ‍ഞ്ചറി പൂർത്തിയാക്കിയത്.

UNREAL HITTING! 💪🔥#RomarioShepherd blitzkrieg hits Chinnaswamy! ⚡

He smashes a jaw-dropping 53 disconnected conscionable 14 balls,
equaling the 2nd fastest 50 successful IPL history!

Worthy of this epic clash #Kohli vs #Dhoni - 1 past time? 🙌🏻

Watch the LIVE enactment successful Haryanvi commentary ➡… pic.twitter.com/cOReV8qcPT

— Star Sports (@StarSportsIndia) May 3, 2025

ഈ സീസണിലെ വേഗമേറിയ അർധസെഞ്ചറിയും, ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയുമാണ് ഷെപ്പേഡിന്റേത്. 13 പന്തിൽ അർധസെഞ്ചറി നേടിയ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിന്റെ പേരിലാണ് റെക്കോർഡ്. 14 പന്തിൽ അർധസെഞ്ചറി നേടിയവരിൽ കെ.എൽ. രാഹുൽ (പഞ്ചാബ് കിങ്സ്, 2018), പാറ്റ് കമിൻസ് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 2022) എന്നിവരും ഷെപ്പേഡിന് ഒപ്പമുണ്ട്.

English Summary:

RCB batter Romario Shepherd smashed the 2nd fastest 50 successful IPL history

Read Entire Article