Published: August 03, 2026 06:52 PM IST Updated: August 03, 2026 10:50 PM IST
1 minute Read
മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോളിൽ നിലവിൽ സജീവമായ കളിക്കാരിൽ ഏറ്റവും ആരാധകരുള്ള താരമാണ് ലമീൻ യമാൽ. വളരെ വേഗം പ്രശസ്തിയിലേക്കുയർന്ന യമാൽ, 19–ാം വയസ്സിൽ ഫുട്ബോൾ ലോകകപ്പും നേടിയതിന്റെ സന്തോഷത്തിലാണ്. ഇതിനിടെ ആരാധകരിൽ ആകാക്ഷയുണർത്തി മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നുണ്ട്. ബാർസിലോന താരം ഒരു അച്ഛനാകാൻ പോകുന്നു എന്നാണ് അഭ്യൂഹം. താരത്തിന്റെ പങ്കാളിയായ 21 വയസ്സുകാരി ഇനസ് ഗാർസിയ സാന്റോസ് പങ്കുവച്ച ഒരു വിഡിയോയാണ് അഭ്യൂഹങ്ങൾക്കു കാരണം.
What you should work next
ടിക്ടോക്കിൽ ഗർഭിണിയായ യുവതി പങ്കുവച്ച വിഡിയോ ഇനസ് ഗാർസിയ റിപ്പോസ്റ്റ് ചെയ്യുകയായിരുന്നു. ‘നമ്മൾ കാരണം തുടിക്കുന്ന ഒരു ഹൃദയത്തെ’ ഉള്ളിൽ ചുമക്കുന്നതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് സഹിതമായിരുന്നു വിഡിയോ. ഇതാണ് പെട്ടെന്ന് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഇതു താനും അതേ അവസ്ഥയിലൂടെ കടന്നു പോകുകയാണെന്ന ഇനസിന്റെ പരോക്ഷ വെളിപ്പെടുത്തലാണോ അതോ തികച്ചും യാദൃശച്ഛികമായി ഒരു വിഡിയോ റീപോസ്റ്റ് ചെയ്തതാണോ എന്നതിൽ വ്യക്തതയില്ല. ലമീൻ യമാലും ഇനസ് ഗാർസിയയും ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
La novia de Lamine Yamal Inés García ha desatado una fuerte controversia en redes sociales tras compartir un vídeo en TikTok en el que expresa de forma clara su deseo de tener hijos 🤰🏻
A pesar de que Lamine Yamal tiene solo 19 años mientras que ella tiene apenas 21 pic.twitter.com/ji1in2osEd
ഈ വർഷം ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച വിരുന്നിൽ ലമീൻ യമാലും ഇനസും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരുടെയും ബന്ധം പരസ്യമായത്. ഫാഷന്‍ ഇൻഫ്ലുവന്‍സറായ ഇനസിന് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. നേരത്തേ അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായി ലമീൻ യമാൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് സ്പാനിഷ് സൂപ്പർ താരം ഇൻഫ്ലുവൻസറുമായി അടുക്കുന്നത്. 2023ൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയിൽ അരങ്ങേറിയ ലമീൻ യമാല്‍ നിലവില്‍ ബാഴ്സയുടേയും സ്പെയിൻ ദേശീയ ടീമിന്റെയും വിശ്വസ്തനായ ഫോർവേഡാണ്.
English Summary:
Lamine Yamal: The 19-year-old Barcelona shot prima is astatine the halfway of increasing speculation regarding fatherhood. Rumors emerged aft his partner, 21-year-old manner influencer Ines Garcia Santos, reposted a TikTok video hinting astatine pregnancy. Fans await authoritative confirmation astir the couple's imaginable caller household member.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·