2 കളിയും ജയിച്ചാലും ഇന്ത്യ ‘പാടുപെടും’, ദക്ഷിണാഫ്രിക്ക തോൽക്കാതെ ‘കനിയണം’; സെമിയിലെത്തിയാൽ എതിരാളികൾ പാക്ക്? സാധ്യതകൾ ഇങ്ങനെ

3 weeks ago 4

അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 76 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ സെമിഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്കും കനത്ത തിരിച്ചടി. ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ അടുത്ത 2 മത്സരങ്ങളിലും ഇതോടെ ഇന്ത്യയ്ക്ക് ജയം അനിവാര്യമായി. വൻ മാർജിനിൽ തോറ്റതിനാൽ നെറ്റ് റൺ റേറ്റിലും വൻ തിരിച്ചടിയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്.

26ന് ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് അടുത്ത മത്സരം. മാർച്ച് 1ന് വെസ്റ്റിൻഡീസിനെതിരെയാണ് സൂപ്പർ 8 റൗണ്ടിലെ അവസാന മത്സരം. ഇരു മത്സരങ്ങളും വിജയിക്കുക മാത്രമല്ല, നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തുക എന്ന കടമ്പ കൂടി കടക്കണം. ഏതെങ്കിലും ഒരു മത്സരം തോറ്റാൽ പിന്നെ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും സെമി പ്രവേശം.

ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ:

1. രണ്ടു മത്സരങ്ങളിലും വിജയിക്കുക


അടുത്ത രണ്ടു മത്സരങ്ങളും വിജയിച്ചാൽ, ഇന്ത്യയ്ക്ക് 4 പോയിന്റുകൾ ലഭിക്കും. മറ്റു രണ്ടു ടീമുകൾക്ക് കൂടി 4 പോയിന്റ് ലഭിക്കുന്ന സാഹചര്യം ഒഴികെ, സെമി ഫൈനലിൽ കടക്കാൻ ഇതു മതിയാകും. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിക്കുകയും, വെസ്റ്റിൻഡീസ് - സിംബാബ്‌വെ മത്സരത്തിലെ വിജയി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ മൂന്നു ടീമുകൾക്ക് 4 പോയിന്റ് വീതമാകും. ഇങ്ങനെയുണ്ടായാൽ നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ സെമി പ്രവേശം തീരുമാനിക്കപ്പെടുക.

2. ഇന്ത്യ ഒരു മത്സരത്തിൽ മാത്രം വിജയിച്ചാൽ

ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ വിജയിക്കുന്നതെങ്കിൽ, ദക്ഷിണാഫ്രിക്ക അവരുടെ ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. ഒപ്പം ഇന്ത്യയുടെ ആ ഏക വിജയം വെസ്റ്റിൻഡീസ് - സിംബാബ്‌വെ മത്സരത്തിലെ വിജയിക്കെതിരെ തന്നെയാകുകയും വേണം. ഈ സാഹചര്യത്തിൽ ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റിൻഡീസ് എന്നീ ടീമുകൾക്ക് 2 പോയിന്റ് വീതമാകും ലഭിക്കുക. ഇവിടെയും റൺ റേറ്റ് തന്നെയാകും ഇന്ത്യയുടെ വിധി നിർണയിക്കുക.

∙ ഇന്ത്യ-പാക്ക് സെമി ഫൈനൽ സാധ്യതകൾ

സൂപ്പർ 8ൽ ഇന്ത്യ ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാൻ ഗ്രൂപ്പ് രണ്ടിലുമാണ്.

1. ഇന്ത്യ ഒന്നാമതും പാക്കിസ്ഥാൻ രണ്ടാമതും: ഇന്ത്യ ഗ്രൂപ്പ് 1ൽ ഒന്നാമതാകുകയും പാക്കിസ്ഥാൻ ഗ്രൂപ്പ് 2ൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്താൽ.

2. പാക്കിസ്ഥാൻ ഒന്നാമതും ഇന്ത്യ രണ്ടാമതും: പാക്കിസ്ഥാൻ ഗ്രൂപ്പ് 2ൽ ഒന്നാമതാകുകയും ഇന്ത്യ ഗ്രൂപ്പ് 1ൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്താൽ.

ദക്ഷിണാഫ്രിക്കയോട് ആദ്യ മത്സരത്തിൽ തോറ്റതിനാൽ ഇന്ത്യ ഇനി ഗ്രൂപ്പിൽ ഒന്നാമതാകാൻ സാധ്യത വിരളമാണ്. ദക്ഷിണാഫ്രിക്ക അടുത്ത മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ തോൽക്കുകയും ഇന്ത്യ രണ്ടു മത്സരങ്ങളും വിജയിച്ച്, നെറ്റ് റൺ റേറ്റും മെച്ചപ്പെടുത്തിയാൽ മാത്രമേ ഇനി ഗ്രൂപ്പ് ചാംപ്യന്മാരാകാനാകൂ. പാക്കിസ്ഥാന്റെ ആദ്യ മത്സരം (ന്യൂസീലൻഡിനെതിരെ) മഴ മൂലം ഉപേക്ഷിച്ചതിനാൽ അവർക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇംഗ്ലണ്ട് ഒരു മത്സരം വിജയിച്ച് 2 പോയിന്റുമായി നിലവിൽ ഒന്നാമതാണ്.

∙ പാക്കിസ്ഥാൻ ഒന്നാമതാകാനുള്ള സാധ്യതകൾ

1. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിക്കുക:

ഫെബ്രുവരി 24ന് ഇംഗ്ലണ്ടിനെയും ഫെബ്രുവരി 28ന് ശ്രീലങ്കയെയും പാക്കിസ്ഥാൻ പരാജയപ്പെടുത്തണം. രണ്ടു മത്സരങ്ങളും വിജയിച്ചാൽ പാക്കിസ്ഥാന് ആകെ 5 പോയിന്റ് ലഭിക്കും. ഇംഗ്ലണ്ട് അവരുടെ അടുത്ത മത്സരത്തിൽ ന്യൂസീലൻഡിനോട് പരാജയപ്പെടുക കൂടി ചെയ്താൽ പാക്കിസ്ഥാന് അനായാസം ഒന്നാം സ്ഥാനത്തെത്താം.

2. നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തുക: ഇംഗ്ലണ്ട് അവരുടെ അടുത്ത മത്സരത്തിൽ ന്യൂസീലൻഡിനെ തോൽപ്പിക്കുകയാണെങ്കിൽ, പാക്കിസ്ഥാനും ഇംഗ്ലണ്ടിനും 5 പോയിന്റ് വീതമാകും (ഇംഗ്ലണ്ടിനെ പാക്കിസ്ഥാൻ തോൽപ്പിച്ചാൽ). ഈ സാഹചര്യത്തിൽ, മികച്ച റൺ റേറ്റ് ഉള്ള ടീം ഒന്നാമതെത്തും. അതിനാൽ ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ വലിയ മാർജിനിലുള്ള വിജയങ്ങൾ പാക്കിസ്ഥാന് അനിവാര്യമാണ്. നാളെ നടക്കുന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാൻ മത്സരമായിരിക്കും ഗ്രൂപ്പിൽ ആര് ഒന്നാമതാകുമെന്ന് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണാകമാകുക.

English Summary:

T20 World Cup India semi-final chances person taken a important stroke aft a monolithic 76-run decision against South Africa successful the Super 8 stage. India present needs to triumph its adjacent 2 important matches with a important borderline to amended its nett tally complaint and unafraid a spot successful the semi-finals.

Read Entire Article