Published: September 22, 2026 08:23 AM IST
1 minute Read
രാജ്കോട്ട്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വമ്പൻ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ അണ്ടർ 19 ടീം. 102 റൺസ് വിജയമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യൻ യുവതാരങ്ങൾ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തിയ 342 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 41.1 ഓവറിൽ 239 റൺസെടുത്ത് ഓൾഔട്ടായി. സെഞ്ചറിയും രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയ യഷ്ബര്‍ധൻ ചൗഹാന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്കു വമ്പൻ വിജയം നേടിക്കൊടുത്തത്. 100 പന്തുകളിൽ 15 ഫോറുകളും രണ്ട് സിക്സുകളും ബൗണ്ടറി കടത്തിയ താരം 122 റൺസ് അടിച്ചെടുത്തു.
What you should work next
ആറു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയ മുൻനിര താരം വി.കെ. വിനീത് 92 പന്തുകളിൽ 87 റൺസാണു നേടിയത്. ഓപ്പണറായി ഇറങ്ങിയ മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ് 48 പന്തിൽ 47 റൺസ് സ്കോർ ചെയ്തു. ഒന്‍പതു ഫോറുകള്‍ ആര്യവീർ ബൗണ്ടറി കടത്തിയെങ്കിലും സിക്സൊന്നും നേടാൻ സാധിച്ചില്ല. അർധ സെഞ്ചറി നഷ്ടമായെങ്കിലും ഓപ്പണിങ് വിക്കറ്റിൽ ലക്ഷ്യ റായ്ചന്ദനിക്കൊപ്പം ചേർന്ന് 46 റൺസും, പിന്നീട് വിനീതിനൊപ്പം 55 റൺസും കൂട്ടിച്ചേർക്കാൻ ആര്യവീറിനു സാധിച്ചു. സ്കോർ 101 ൽ നിൽക്കെ ആര്യവീർ റണ്ണൗട്ടാകുകയായിരുന്നു.
അതേസമയം രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയ് ദ്രാവിഡിന് ഈ മത്സരത്തിൽ തിളങ്ങാനായില്ല. ഒൻപതു റണ്‍സ് മാത്രമെടുത്താണ് അന്വയ് ദ്രാവിഡ് പുറത്തായത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബോളർമാർ തകര്‍ത്തെറിഞ്ഞതോടെ ഓസ്ട്രേലിയ 239ന് പുറത്തായി. 29 റൺസെടുക്കുന്നതിനിടെ ഓസീസ് ഓപ്പണര്‍മാരെ മടക്കിയ ഇന്ത്യ മികച്ച തുടക്കം സ്വന്തമാക്കിയിരുന്നു. എന്നാൽ മധ്യനിര താരങ്ങൾ തിളങ്ങിയതോടെ ഓസ്ട്രേലി പൊരുതി നോക്കി. 63 പന്തിൽ 81 റൺസെടുത്ത ക്യാപ്റ്റൻ ജാക് സോസ്നെക്കാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
What you should work next
ബേക്ക് കാറ്റിൽ (47 പന്തിൽ 44), മാത്യു ലോഫ് (40 പന്തിൽ 42), സെഡ് ഹോളിക് (37 പന്തിൽ 33) എന്നിവരാണ് ഓസീസ് നിരയിലെ മറ്റു പ്രധാന സ്കോറർമാർ. ലോവർ മിഡിൽ ഓർഡർ അതിവേഗം മടങ്ങിയതോടെ 41.1 ഓവറില്‍ ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി ചിഗുരുപതി വെങ്കട മൂന്നു വിക്കറ്റുകളും, കാവ്യ പരേഷ് പട്ടേൽ, യഷ്ബർധൻ ചൗഹാൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മോഹിത് ഉൾവ, മനൽ ചൗഹാന്‍, യഷ്‍വീർ ഗൗഡ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
English Summary:






English (US) ·