Published: June 08, 2026 10:13 AM IST Updated: June 08, 2026 10:14 PM IST
1 minute Read
ഫുട്ബോൾ ലോകകപ്പിൽ ഏതു ടീമിനായി ജയ് വിളിക്കണമെന്ന ആശയക്കുഴപ്പത്തിലാണു മഹോ ഡുവെയും ഭാര്യയും. മക്കളായ ഗ്വാല ഡുവെയും ഡിസിറെ ഡുവെയും ഫ്രാൻസിലാണ് ജനിച്ചതെങ്കിലും ഇരുവരും ലോകകപ്പിൽ ഇറങ്ങുന്നത് 2 ടീമുകൾക്കു വേണ്ടിയാണ്. മൂത്ത മകൻ ഗ്വാല ഡുവെ പിതാവിന്റെ മാതൃരാജ്യമായ ഐവറി കോസ്റ്റിനായി ബൂട്ടണിയുമ്പോൾ, ഇളയ മകൻ ഡിസിറെ ഡുവെ ഫ്രാൻസിന്റെ പ്രധാന താരമാണ്.
ആരംഭം റെനെ2010ൽ ഫ്രഞ്ച് ക്ലബ് സ്താങ് റെനെയുടെ അണ്ടർ 9 ടീം സിലക്‌ഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗ്വാല. കാൽമുട്ട് ഉപയോഗിച്ച് ഡിസിറെ അതിവിദഗ്ധമായി പന്ത് തട്ടുന്നതു കണ്ട ക്ലബ് അധികൃതർ അനിയൻ ഡിസിറെയും ടീമിലെടുത്തു. ഗ്വാലയ്ക്ക് എട്ടും ഡിസിറെയ്ക്ക് അഞ്ചും വയസ്സായിരുന്നു പ്രായം. 11 വർഷത്തിനു ശേഷം ക്ലബ്ബിന്റെ സീനിയർ ടീമിൽ ഇടം ലഭിച്ച ഇരുവരുടെയും അരങ്ങേറ്റ മത്സരം സ്ട്രാസ്ബർഗിനെതിരെയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി ഡിസിറെ തിളങ്ങിയപ്പോൾ, സഹോദരന്റെ പകരക്കാരനായിട്ടായിരുന്നു ഗ്വാലയുടെ അരങ്ങേറ്റം.
ടു കൺട്രീസ്ഫ്രാൻസിന്റെ ദേശീയ യൂത്ത് ടീമിൽ തിളങ്ങിയെങ്കിലും ഒരിക്കലും സീനിയർ ടീമിലേക്കു ഗ്വാലയ്ക്കു ക്ഷണം ലഭിച്ചില്ല. എന്നാൽ 2024ൽ ഐവറി കോസ്റ്റ് സീനിയർ ടീമിലേക്കു ക്ഷണിച്ചതോടെ താരത്തിന്റെ തലവര മാറി. ഇരട്ട പൗരത്വം വിനിയോഗിച്ച് ഐവറി കോസ്റ്റിനെയും സ്വന്തം തട്ടകമായി മാറ്റിയ ഗ്വാലയ്ക്ക് ലോകകപ്പ് സ്ക്വാഡിലും ഇടം ലഭിച്ചു.
അതിനിടെ, ഫ്രാൻസിന്റെ അണ്ടർ 17 ടീമിന്റെ ഭാഗമായിരിക്കെ ടീമിനു യുവേഫ അണ്ടർ 17 ചാംപ്യൻഷിപ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡിസിറെ അതിവേഗം സീനിയർ ടീമിലും ഇടം കണ്ടെത്തി.
ഗ്വാല v/s ഡിസിറെലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഫ്രാൻസും ഐവറി കോസ്റ്റും നേർക്കുനേർ വന്നപ്പോൾ ജയം ഐവറി കോസ്റ്റിനൊപ്പമായിരുന്നു. മത്സരത്തിൽ ഒരു ഗോൾ നേടിയ ഗ്വാലയുടെ മികവിൽ 2–1നാണ് ഐവറി കോസ്റ്റ് ഫ്രാൻസിനെ കീഴ്പ്പെടുത്തിയത്. ചേട്ടന്റെ നേട്ടത്തിൽ സന്തോഷിച്ച് എതിരാളിയുടെ ക്യാംപിലിരുന്നു കയ്യടിക്കാൻ അനിയൻ ഡിസിറെ ഒരു മടിയും കാണിച്ചില്ല.
English Summary:





English (US) ·