2018 ലോകകപ്പ് സെമിയിലെ തോൽവി; ക്രൊയേഷ്യയോട് പകരംവീട്ടാൻ ഇംഗ്ലിഷ് പട

1 month ago 5

മനോരമ ലേഖകൻ

Published: June 17, 2026 07:28 PM IST

1 minute Read

 RICHARD PELHAM / GETTY IMAGES VIA AFP)
ഇംഗ്ലണ്ട് ടീം പരിശീലനത്തിൽ. (Photo: RICHARD PELHAM / GETTY IMAGES VIA AFP)

ഡാളസ് ∙ ‌ഗ്രൂപ്പ് എലിലെ ആദ്യ മത്സരത്തിനായി ഇന്ന് അർധരാത്രി 1.30ന് ഇംഗ്ലണ്ടും ക്രൊയേഷ്യയും ഇറങ്ങുമ്പോൾ, ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിക്കാമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ. 2018 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ ഫൈനലിന് ടിക്കറ്റെടുത്തത്. ആ നഷ്ടബോധം ഇംഗ്ലിഷ് ആരാധകരെ ഇന്നും വേട്ടയാടുന്നുണ്ട്. അന്നത്തെ തോൽവിക്കു പകരംവീട്ടുന്നതിനൊപ്പം മികച്ച വിജയവുമായി ടൂർണമെന്റ് ആരംഭിക്കുക എന്ന ലക്ഷ്യം കൂടി ഹാരി കെയ്നും സംഘത്തിനുമുണ്ട്. മറുവശത്ത് അഞ്ചാം ലോകകപ്പിനിറങ്ങുന്ന വെറ്ററൻ താരം ലൂക്ക മോഡ്രിച്ചിൽ ഊന്നിയാകും ക്രൊയേഷ്യയുടെ ഗെയിം പ്ലാനുകൾ മുന്നോട്ടുപോകുക. ഘാനയും പാനമയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

English Summary:

FIFA World Cup Football 2026 Group L England vs Croatia lucifer preview

Read Entire Article