21–ാം വയസ്സിൽ 42കാരനായ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചു, പിന്നാലെ വിവാഹമോചനം; 52–ാം വയസ്സിൽ ശതകോടീശ്വരനെ വിവാഹം കഴിച്ച് ജമീമ

4 days ago 3

ഓൺലൈൻ ഡെസ്‌ക്

Published: September 14, 2026 06:34 PM IST Updated: September 15, 2026 07:28 AM IST

1 minute Read

ജമീമ ഗോൾഡ്സ്മിത്ത്  (Instagram/khanjemima/), ഇമ്രാൻ ഖാനും ജമീമയും 1995ൽ വിവാഹസമയത്ത് (Photo by JOHNNY EGGITT / AFP)
ജമീമ ഗോൾഡ്സ്മിത്ത് (Instagram/khanjemima/), ഇമ്രാൻ ഖാനും ജമീമയും 1995ൽ വിവാഹസമയത്ത് (Photo by JOHNNY EGGITT / AFP)

ലണ്ടൻ ∙ പാക്കിസ്ഥാൻ‌ മുൻ ക്രിക്കറ്റ് താരവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത് വീണ്ടും വിവാഹിതയായി. ശതകോടീശ്വരനായ സാമ്പത്തിക വിദഗ്ധൻ കാമറൂൺ ഒറെയ്‌ലിയും ജമീമയും തമ്മിൽ വിവാഹിതരായ കാര്യം അവരുടെ കുടുംബം സ്ഥിരീകരിച്ചു. സിനിമ, ഡോക്യുമെന്ററി സംവിധായകയായ 52 വയസ്സുകാരി ജമീമ, 2004ലാണ് ഒൻപതു വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇമ്രാൻ ഖാനുമായുള്ള ബന്ധം പിരിഞ്ഞത്. ഈ ബന്ധത്തിൽ സുലൈമാൻ, കാസിം എന്നിങ്ങനെ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്. ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടിയിലെ ജയിലിലാണ്.

What you should work next

62 വയസ്സുകാരനായ ഐറിഷ് ഓസ്‌ട്രേലിയൻ സാമ്പത്തിക വിദഗ്ധനായ കാമറൂൺ ഒറെയ്‌ലിയും ജമീമ ഗോൾഡ്‌സ്മിത്തും കഴിഞ്ഞയാഴ്ച ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് വിവാഹിതരായത്. ജമീമയുടെ സഹോദരൻ ബെന്നിന്റെ ഭാര്യ ജെമീമ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻ ഖാനുമായുള്ള വിവാഹമോചനത്തിന് രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ജമീമ വീണ്ടും വിവാഹിതയാകുന്നത്.

സിനിമാ, ഡോക്യുമെന്ററി മേഖലകളിൽ ഒരുമിച്ചു ജോലി ചെയ്തതിനു പിന്നാലെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. ജമീമയുടെ പല പ്രോജക്ടുകളിലും കാമറൂൺ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷത്തിലേറെയായിരുന്ന ഇരുവരും ഡേറ്റിങ്ങിലായിരുന്നെന്നാണ് റിപ്പോർട്ട്. ഓക്‌സ്‌ഫഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ കാമറൂൺ, അന്തരിച്ച ഐറിഷ് മാധ്യമ ഭീമൻ സർ ആന്റണി ഒറെയ്‌ലിയുടെ മകനാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മാധ്യമ കമ്പനികളിലൊന്നായ എപിഎൻ ന്യൂസ് ആൻഡ് മീഡിയയുടെ (നിലവിൽ എആർഎൻ മീഡിയ) ചീഫ് എക്സിക്യൂട്ടീവായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ‘ബയാർഡ് ക്യാപിറ്റൽ’ എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം സ്ഥാപിച്ചു. മുൻ വിവാഹത്തിൽ അദ്ദേഹത്തിന് നാല് മക്കളുണ്ട്.

ശതകോടീശ്വരനായിരുന്ന സാമ്പത്തിക വിദഗ്ധൻ സർ ജെയിംസ് ഗോൾഡ്സ്മിത്തിന്റെയും സാമൂഹ്യപ്രവർത്തക ലേഡി അന്നാബെലിന്റെയും മകളാണ് ജമീമ ഗോൾഡ്സ്മിത്ത്. 1995ൽ, 21 വയസ്സിലാണ് ജമീമ, അന്നു 42 വയസ്സുകാരനായ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചത്. വ്യത്യസ്തമായ സംസ്കാരങ്ങളിൽ പെട്ടവരാണെന്നതും ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസ്തവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒൻപത് വർഷങ്ങൾക്കു ശേഷം 2004ൽ ആണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഇതിനുശേഷം മക്കളോടൊപ്പം ജമീമ ലണ്ടനിലേക്ക് മടങ്ങി. ഡോക്യുമെന്ററി പ്രൊഡ്യൂസറായും തിരക്കഥാകൃത്തായും തന്റെ കരിയർ കെട്ടിപ്പടുക്കുകയും ചെയ്തു. ‘ഇൻസ്റ്റിങ്ക്റ്റ് പ്രൊഡക്ഷൻസ്’ എന്ന പ്രൊഡക്ഷൻ കമ്പനി സ്ഥാപിക്കുകയും ചെയ്തു.

ഇമ്രാൻ ഖാൻ പിന്നീട് 2018ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി. 2022ൽ അദ്ദേഹം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും, അഴിമതി ആരോപണങ്ങളെത്തുടർന്ന് 2023ൽ ജയിലിലാവുകയും ചെയ്തു. അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണ്. തന്റെ ആദ്യ വിവാഹത്തിന് ശേഷം വ്യക്തിജീവിതം തികച്ചും സ്വകാര്യമായി സൂക്ഷിച്ചിരുന്ന ജമീമ, തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
‌‌

English Summary:

Jemima Goldsmith, girl of Sir James Goldsmith and ex-wife of erstwhile Pakistan PM Imran Khan, precocious remarried billionaire financier and enforcement shaper Cameron O'Reilly successful a backstage ceremony. The 52-year-old movie producer's matrimony to the 62-year-old Irish-Australian economist comes 2 decades aft her divorcement from Khan, with whom she has 2 sons. O'Reilly, besides a erstwhile media CEO, has 4 children from a erstwhile marriage.

Read Entire Article