Published: June 06, 2026 08:55 PM IST Updated: June 06, 2026 09:01 PM IST
1 minute Read
പാരിസ്∙ കലാശപ്പോരിലെ കടുത്ത പോരാട്ടത്തിനൊടുവിൽ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം റഷ്യൻ താരം മിറ ആൻഡ്രീവയ്‌ക്ക്. ഫൈനലിൽ പോളണ്ടിന്റെ മയ ഫലിൻസ്കയെ 6-3 6-2 എന്ന സ്കോറിനു തോൽപിച്ചാണ് 19 വയസ്സുകാരി ആൻഡ്രീവ, കരിയറിലെ ആദ്യ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കിയത്.
What you should work next
അഞ്ചാം ഗെയിം വരെ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ ഫലിൻസ്ക 3-2 ന് ആദ്യം മുന്നിലായിരുന്നു. എന്നാൽ അവിടെനിന്ന് ശക്തമായി തിരിച്ചടിച്ച ആൻഡ്രീവ, തുടർച്ചയായി നാല് ഗെയിമുകൾ നേടി ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കി.
രണ്ടാമത്തെ സെറ്റിൽ എതിരാളിക്ക് ഫലിൻസ്കയ്ക്ക് യാതൊരു അവസരവും നൽകാതിരുന്ന ആൻഡ്രീവ, തുടർച്ചയായി അഞ്ച് ഗെയിമുകൾ വിജയിച്ചു. അതിനുശേഷം രണ്ട് ഗെയിമുകൾ ആൻഡ്രീവയ്ക്ക് നഷ്ടമായെങ്കിലും, ഒടുവിൽ 6-2 ന് സെറ്റും ഒപ്പം തന്റെ കന്നി ഗ്രാൻസ്‌ലാം കിരീടവും താരം ഉറപ്പിച്ചു.
സെമി ഫൈനലിൽ യുക്രെയ്നിന്റെ മാർത്ത കോസ്റ്റ്യൂക്കിനെ 6-1, 6-3നു കീഴടക്കിയാണ് പത്തൊൻപതുകാരി ആൻഡ്രീവ ഫൈനലിലെത്തിയത്. റഷ്യയുടെ ഡയാന ഷ്നെയ്ഡറിനെ 7-6, 6-4നു കീഴടക്കിയായിരുന്നു ഇരുപത്തിനാലുകാരി ഫലിൻസ്കയുടെ ഫൈനൽ പ്രവേശം. ഇരുവരുടെയും ആദ്യ ഗ്രാൻസ്‌ലാം ഫൈനലായിരുന്നു.
English Summary:





English (US) ·